ഫാസിസ്റ്റുകളായ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നുണപ്രചരണം നടത്തുന്നു: ബി. നൗഷാദ്
Feb 17, 2013, 21:01 IST
കാഞ്ഞങ്ങാട്: പോപുലര്‍ഫ്രണ്ടിനെതിരെ ഫാസിസ്റ്റുകളായ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നുണ പ്രചാരണം നടത്തുകയാണെന്ന് പോപുലര്‍ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ബി. നൗഷാദ് വടകര പറഞ്ഞു. കാഞ്ഞങ്ങാട് പോപുലര്‍ഫ്രണ്ട് ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യൂനിറ്റി റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ ഉദ്യോഗസ്ഥര്‍ നടത്തുന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. എസ്.എം.എസ് വിവാദമുണ്ടായപ്പോള്‍ ബംഗ്ലാദേശ് ആസ്ഥാനമായ ഹുജിയാണെന്ന് പ്രചരിപ്പിച്ചു. ഇതിന്റെ യഥാര്‍ത്ഥ വസ്തുത എന്തെന്നറിഞ്ഞപ്പോള്‍ പ്രതികരിക്കാന്‍ ഇക്കൂട്ടര്‍ തയ്യാറായില്ല. നിയമത്തെ അനുസരിച്ച് ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പോപുലര്‍ഫ്രണ്ട്. പ്രവര്‍ത്തകരില്‍നിന്നും മാസവരിയും ജനങ്ങളില്‍ നിന്ന് സംഭാവനയും സ്വീകരിച്ചാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. കൃത്യമായ ഓഡിറ്റുള്ള ഈ സംഘടനയുടെ കണക്കുകള്‍ പരിശോധനയ്ക്ക് വിധേയമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ലത്വീഫ് അധ്യക്ഷതവഹിച്ചു.
പുതിയ കോട്ടയില്‍ നിന്നാരംഭിച്ച യൂനിറ്റി മാര്‍ച്ച് നോര്‍ത്ത് കോട്ടച്ചേരിയില്‍ സമാപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ അണിനിരന്നത്. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി. നൂറുല്‍ അമീന് മുഖ്യപ്രഭാഷണം നടത്തി. പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ്, ഓള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി അബ്ദുര്‍റഹ്മാന്‍ ഫൈസി കടവല്ലൂര്‍, ഐ.എന്‍.എല്‍. ജില്ലാ ട്രഷറര്‍ ഇ.കെ.കെ. പടന്നക്കാട്, എസ്.ഡി.പി.ഐ. ജില്ലാ പ്രസിഡന്റ് എന്‍.യു. അബ്ദുല്‍സലാം, ജില്ലാ ട്രഷറര്‍ ഇബ്രാഹിം ഹാജി പറമ്പത്ത്, സമാജ് വാദി പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സുഭാഷ് നാരായണന്, സുബൈര്‍ പടുപ്പ്, പോപുലര്‍ഫ്രണ്ട് ജില്ലാ സെക്രട്ടറി ടി. ആസിഫ് ഇബ്രാഹിം, ഏരിയ പ്രസിഡന്റുമാരായ കെ.എം. ഹനീഫ് മഹ്മൂദ്, പി. സക്കരിയ്യ, പി. അന്‍സാര്‍, കെ.എ. അബ്ദുല്ലത്വീഫ്, ഉമര്‍ഫാറൂഖ്, സി.എച്ച്. ഉസാമ, എം.വി. താഹ, പി. അഷറഫ് സംസാരിച്ചു.
Keywords : Popular Front of India, Unity March, Kerala, Kanhangad, Kasargodvartha, Malayalam News, Malayalam Vartha, Kvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.








