കാസര്‍കോട്: ദേളിയില്‍ ക്ലബ്ബിനു നേരെ പോലീസ് അക്രമം നടത്തിയതായി പരാതി. പഞ്ചായത്തിന്റെ ബോര്‍ഡു വെച്ച ജീപ്പിലും പോലീസ് ജീപ്പിലുമെത്തിയ സംഘമാണ് അക്രമം അഴിച്ചു വിട്ടതെന്നാണ് ദേളി ഡി.സി.സി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് ഭാരവാഹികള്‍ പറയുന്നത്.
ക്ലബ്ബിന് സമീപത്തെ കടയില്‍ സാധനം വാങ്ങാന്‍ എത്തിയവരെയും വാഹന ഡ്രൈവര്‍മാരെയും ലാത്തി കൊണ്ടടിച്ച് പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും പരാതിയുണ്ട്. വാഹനത്തില്‍ രണ്ടു പോലീസുകാര്‍ മാത്രമാണ് യൂണിഫോമിലുണ്ടായിരുന്നത്. മഫ്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ടവ്വല്‍ കൊണ്ട് മുഖം മറച്ചിരുന്നു. ഇതു സംബന്ധച്ച് ക്ലബ്ബ് ഭാരവാഹികള്‍ കാസര്‍കോട് എം.എല്‍.എ എന്‍.എ. നെല്ലിക്കുന്ന് മുഖാന്തിരം ഡി.ജി.പിക്ക് പരാതി നല്കി.
Keywords: Deli, Club, Police, Assault, Attack, N.A.Nellikunnu, Vehicle, kasaragod, Kerala, DCC Club