അണങ്കൂരില്‍ വ്യാപകമായ പോലീസ് റെയ്ഡ്
Jan 23, 2013, 12:38 IST
കാസര്‍കോട്: അണങ്കൂരില്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് വ്യാപകമായ റെയ്ഡ് നടത്തി. ബുധനാഴ്ച രാവിലെയാണ് അണങ്കൂരിലെ വിവിധ കെട്ടിടങ്ങളും ഒഴിഞ്ഞ പറമ്പുകളും പോലീസ് പരിശോധിച്ചത്. ഒരു കെട്ടിടത്തിന്റെ പിറകുവശത്ത് സൂക്ഷിച്ച ലഹരി വസ്തുക്കള്‍ പിടികൂടി.
ഇത് കൂടാതെ അണങ്കൂരിലെ ഒരു ആക്രി കടയില്‍ നിന്നും ഒരു പെട്ടിയും പോലീസ് പിടികൂടിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആരും അറസ്റ്റിലായിട്ടില്ല. ആയുധങ്ങളും ലഹരി വസ്തുക്കളും സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡെന്ന് പോലീസ് സൂചിപ്പിച്ചു.
Keywords: Anangoor, Police, Raid, Drug, Seize, Kasaragod, Kerala, Malayalam news







