city-gold-ad-for-blogger

കസ്റ്റഡിയിലെടുത്ത ബൈക്കില്‍ കറങ്ങി പോലീസുകാരന്റെ പണപ്പിരിവ്; മഞ്ചേശ്വരത്ത് വിവാദം

കസ്റ്റഡിയിലെടുത്ത ബൈക്കില്‍ കറങ്ങി പോലീസുകാരന്റെ പണപ്പിരിവ്; മഞ്ചേശ്വരത്ത് വിവാദം
മഞ്ചേശ്വരം: ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ടതിനെതുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ബൈക്കില്‍ സഞ്ചരിച്ച് പോലീസുകാരന്‍ മഡ്ക്ക-പൂഴി മാഫിയകളില്‍ നിന്ന് പണം പിരിക്കുന്നതായി ആരോപണം. ഇത് മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനില്‍ വിവാദത്തിന് തിരി കൊളുത്തി.

ഏതാനും ദിവസം മുമ്പാണ് മഞ്ചേശ്വരത്ത് സംശയ സാഹചര്യത്തില്‍ കണ്ട ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിന്റെ ഉടമസ്ഥനെ ഇതുവരെ പോലീസിന് കണ്ടെത്താനായില്ല. കണ്ടെത്താന്‍ പോലീസ് ശ്രമിച്ചില്ല എന്നതാണ് ശരി. ഇതുതന്നെ തക്കമെന്നു കരുതിയ പോലീസ് കസ്റ്റഡിയിലെടുത്ത മോട്ടോര്‍ സൈക്കിളില്‍ പോലീസ് എന്ന സ്റ്റിക്കര്‍ പതിച്ച് യാത്രക്കുപയോഗിക്കുകയായിരുന്നു. സ്റ്റഷനിലെ ഒരു പോലീസുകാരന്‍ സ്വന്തം ബൈക്കുപോലെയാണ് ഇതുപയോഗിക്കുന്നത്.

കഴിഞ്ഞ ദിവസം മഡ്ക്ക പിടിക്കാനെന്ന വ്യാജേന ബൈക്കില്‍ മഞ്ചേശ്വരത്തെ ഒരു കടയിലെത്തിയ പോലീസുകാരന്‍ കടക്കാരനില്‍ നിന്ന് 15,000 രൂപയും വാങ്ങി പോയിരുന്നു. പിറ്റേന്ന് അതേ കടയില്‍ എസ്.ഐയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി നടപടിയെടുത്തപ്പോഴാണ് പോലീസുകാരന്റെ ബൈക്ക് യാത്രയും പണപ്പിരിവും നാട്ടില്‍ പാട്ടായത്. ഈ പാട്ട് പിന്നീട് പോലീസ് സ്‌റ്റേഷനില്‍ പല പോലീസുകാരും അര്‍ത്ഥം വെച്ച് പാടാന്‍ തുടങ്ങി.

Keywords:  Manjeshwaram, Bike, Police, Police-Station, Kasaragod, Custody, Police-raid, Shop, Kasaragod, Kerala, Kerala Vartha, Kerala News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia