ഓട്ടോടാക്സി സമരക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി; ഒരാള്‍ക്ക് പരിക്ക്
Nov 16, 2012, 22:34 IST
കാസര്‍കോട്: സര്‍വീസ് നടത്തിയ ടാക്സി വാഹനങ്ങള്‍ തടഞ്ഞ സമരക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. ലാത്തി ചാര്‍ജില്‍ എസ്.ടി.യു. പ്രവര്ത്തകന് പരിക്കേറ്റു. മറ്റു നിരവധി പേര്‍ക്ക് ലാത്തിയടിയേറ്റു.
വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെയാണ് സംഭവം. പണിമുടക്കിയ ഓട്ടോടാക്സി തൊഴിലാളികള്‍ സര്‍വീസ് നടത്തിയ ഏതാനും വാഹനങ്ങള്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് തടഞ്ഞതോടെയാണ് പോലീസ് പ്രശ്നത്തിലിടപെട്ടത്. പോലീസ് ആവശ്യപ്പെട്ടിട്ടും വാഹനങ്ങള്‍ തടയുന്നതില്‍ നിന്നും പിന്മാറാത്തതിനെതുടര്ന്നാണ് ലാത്തി ചാര്‍ജ് നടത്തി സമരക്കാരെ വിരട്ടിയോടിച്ചത്.
ഇതിനിടയിലാണ് എസ്.ടി.യു. പ്രവര്‍ത്തകനായ അഷ്റഫിന്(20) പരിക്കേറ്റത്. ഓടുന്നതിനിടയില്‍ വീണും ലാത്തിയടിയേറ്റും മറ്റു ഏതാനും പേര്‍ക്കും പരിക്കുണ്ട്. പോലീസ് ലാത്തി ചാര്‍ജില്‍ പ്രതിഷേധിച്ച് പണിമുടക്കിയ ഓട്ടോടാക്സി തൊഴിലാളികള്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും പഴയ ബസ് സ്റ്റാന്‍ഡിലേക്ക് പ്രകടനവും നടത്തി. പ്രകടനത്തിന് എസ്.ടി.യു. ജില്ലാ സെക്രട്ടറി ഷെരിഫ് കൊടവഞ്ചി, ബി.എം.എസ്. ജില്ലാ സെക്രട്ടറി കേശവ, സി.ഐ.ടി.യു. നേതാവ് ഗിരി കൃഷ്ണന്, മണികണ്ഠന്, പുരുഷോത്തമന് എന്നിവര്‍ നേതൃത്വം നല്കി.
Keywords: Kasaragod, Auto Driver, Strike, Police, Worker, STU, Injured, Kerala, Stick, Malayalam News









