city-gold-ad-for-blogger

കാണാതായ വിദ്യാര്‍ഥിക്കുവേണ്ടി അന്വേഷണം ആരംഭിച്ചു

കാണാതായ വിദ്യാര്‍ഥിക്കുവേണ്ടി അന്വേഷണം ആരംഭിച്ചു
കരിന്തളം: സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ചായ്യോത്ത് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥിയായ പരപ്പ പുലിയംകുളത്തെ രൂപേഷി(15) നെയാണ് കാണാതായത്.

ജനുവരി 25ന് നീലേശ്വരത്ത് ഫ്ളവര്‍ഷോ കാണാന്‍ പോയതായിരുന്നു രൂപേഷ്. ഇതിനു ശേഷം രൂപേഷ് വീട്ടില്‍ തിരിച്ചെത്തിയില്ല. ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും അന്വേഷണം നടത്തിയിട്ടും ഫലമില്ലാതിരുന്നതിനെത്തുടര്‍ന്നാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. പുലിയംകുളത്തെ രാജീവന്റെ മകനാണ് കാണാതായ രൂപേഷ്.

Keywords: Missing, Student, Karinthalam, Police, Enquiry, Kasaragod, Kerala, Malayalam news, Police inquiry started for missing student. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia