city-gold-ad-for-blogger

'മരി­ക്കു­ന്ന­തി­ന് മു­മ്പ് ആതി­ര എ­ഴു­തി­വെച്ച­ത് ഇ­ങ്ങ­നെ­യൊ­ക്കെ­യാ­യി­രു­ന്നു...'

'മരി­ക്കു­ന്ന­തി­ന് മു­മ്പ് ആതി­ര എ­ഴു­തി­വെച്ച­ത് ഇ­ങ്ങ­നെ­യൊ­ക്കെ­യാ­യി­രു­ന്നു...'
പെരിയ: പെരിയ നവോദയാ വിദ്യാലയത്തിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയും തൃക്കരിപ്പൂര്‍ കൊയോങ്കരയിലെ അധ്യാപകനായ കുഞ്ഞപ്പന്റെ മകളുമായ കെ വി ആതിര(17)യുടെ ആത്മഹത്യക്ക് കാരണം വീട്ടില്‍ നിന്നും പഴയത് പോലെ സ്‌നേഹം ലഭിക്കാത്തത് മൂലമാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഞായറാഴ്ച ഉച്ചയോടെയാണ് ആതിരയെ സ്‌കൂള്‍ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആതിര ഡയറില്‍ എഴുതി വെച്ച ആത്മഹത്യാകുറിപ്പ് ഹോസ്റ്റല്‍ മുറിയില്‍ നിന്നും ബേക്കല്‍ എസ് ഐ ടി ഉത്തംദാസ് കണ്ടെടുത്തു. വീട്ടില്‍ നിന്ന് പഴയത് പോലെ സ്‌നേഹം ലഭിക്കാത്തതും മാതാവ് മരണപ്പെട്ടതും ഉള്‍പെടെയുള്ള മനോവിഷമങ്ങള്‍ ആതിരയെ അലട്ടിയിരുന്നുവെന്നാണ് ആത്മഹത്യാകുറിപ്പിലെ പരാമര്‍ശങ്ങള്‍.

കവിതാ രൂപത്തിലാണ് ആതിര ആത്മഹത്യാകുറിപ്പ് എഴുതിയത്. ജീവിച്ച് കൊതി തീര്‍ന്നിട്ടില്ലെന്നും മണ്ടത്തരമാണ് ചെയ്യുന്നതെന്ന് അറിയാമെങ്കിലും ഇതല്ലാതെ മറ്റ് മാര്‍ഗമൊന്നും കാണുന്നില്ലെന്നും വേണ്ടത്ര സ്‌നേഹം കിട്ടാത്തതില്‍ ദു:ഖമുണ്ടെന്നുമൊക്കെ ആത്മഹത്യാ കുറിപ്പില്‍ എഴുതിയിട്ടുണ്ട്.

മാതാവ് ഓമന ആതിരയെ ഏറെ സ്‌നേഹിച്ചും ലാളിച്ചുമാണ് വളര്‍ത്തിയത്. ഓമന മരണപ്പെട്ടതോടെ ആതിര വിഷാദത്തിന് അടിമപ്പെടുകയായിരുന്നു. ഇതിനിടയില്‍ പിതാവ് മറ്റൊരു വിവാഹം ചെയ്യുകയും ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടാകുകയും ചെയ്തതോടെ ആതിരയ്ക്ക് വീട്ടില്‍ ഒറ്റപ്പെടുന്ന തോന്നലുണ്ടാക്കിയിരുന്നു. പഴയത് പോലെ സ്‌നേഹം കിട്ടുന്നില്ലെന്ന് വ്യക്തമായതോടെ കൂടുതല്‍ വിഷാദവതിയായ ആതിര ആത്മഹത്യയില്‍ അഭയം കണ്ടെത്തുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചത്.

അച്ഛനും അമ്മയും(രണ്ടാനമ്മ) സന്തോഷത്തോടെയും സുഖത്തോടെയും ജീവിക്കണമെന്നും ആതിരയുടെ ആത്മഹത്യാകുറിപ്പിലുണ്ട്. വിദ്യാലയത്തിലും ഹോസ്റ്റലിലും ആതിര യാതൊരു വിധത്തിലുള്ള മാനസിക പ്രശ്‌നങ്ങളും നേരിട്ടിരുന്നില്ലെന്ന് സ്‌കൂള്‍ അധികൃതരെയും സഹപാഠികളെയും പോലീസ് ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായി. ആതിരയുടെ മരണം നവോദയാ വിദ്യാലയത്തെ ദു:ഖസാന്ദ്രമാക്കി.

Keywords:  Periya, Suicide, Student, Police, Kerala, Kasaragod, Athira

Related News:
പ്ലസ്ടു വിദ്യാര്‍ഥിനിയെ സ്‌കൂള്‍ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia