17 കാരിയെ തട്ടിക്കൊണ്ടുപോയി പീഡനം: പ്രതിയുടെ പാസ്പോര്ട് കണ്ടുകെട്ടാന്‍ നിര്‍ദേശം
Jan 15, 2013, 18:37 IST
ബദിയഡുക്ക: കോളിളക്കം സൃഷ്ടിച്ച പെര്‍ള ജബ്ബാര്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു. ബദിയഡുക്ക ഡവലപ്മെന്റ് ആക്ഷന്‍ കമ്മിറ്റിയാണ് പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നത്.
കേസില്‍ പോലീസ് തെരയുന്ന കുംബഡാജെ സ്വദേശിയും ബദിയഡുക്കയിലെ ബ്രോക്കറുമായ അബു ടൗണില്‍ തന്നെ ഉണ്ടായിട്ടും അറസ്റ്റുചെയ്യാത്തതിനു പിന്നില്‍ ഒത്തുകളിയുണ്ടെന്നു കമ്മിറ്റി ആരോപിച്ചു. അബു തിങ്കളാഴ്ച രാവിലെയും വൈകിട്ടും ബദിയഡുക്ക മീത്തലെ ബസാറിലെത്തിയിട്ടും പോലീസ് തിരിഞ്ഞുനോക്കാതിരുന്നത് ഒത്തുകളിയുടെ ഭാഗമായാണെന്നാണ് ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നത്.
ഇതിനിടയില്‍ അബുവിന്റെ പാസ്പോര്ട് കണ്ടുകെട്ടാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രന് ബദിയഡുക്ക പോലീസിന് നിര്‍ദേശം നല്കി. പ്രതിയായ അബു ഗള്‍ഫിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് പീഡനത്തിനിരയായ പെണ്‍കുട്ടിയും, അമ്മയും പി.ഡി.പി. നേതാക്കളുടെ സഹായത്തോടെ തിങ്കളാഴ്ച നല്കിയ പരാതിയെ തുടര്‍ന്നാണ പോലീസ് ചീഫിന്റെ നിര്‍ദേശം.
പരാതി നല്‍കാനെത്തിയ പെണ്‍കുട്ടിയില്‍ നിന്നും തിങ്കളാഴ്ച പോലീസ് ചീഫ് ഒരുമണിക്കൂറോളം മൊഴിയെടുത്തിരുന്നു. വനിതാ പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു രഹസ്യമൊഴിയെടുത്തത്. പീഡനം സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പെണ്‍കുട്ടി നല്‍കിയതെന്നാണ് സൂചന. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളെ കണ്ടെത്താനായി പോലീസ് വണ്ടി 1,500 രൂപ വാടക വാങ്ങിയതായും പെണ്‍കുട്ടി മൊഴിയില്‍ പറഞ്ഞു.
Related News:
കൊലക്കേസ് പ്രതിയുടെ മകളെ ബലാത്സംഗം ചെയ്തതിന് ബ്രോക്കര്‍ക്കെതിരെ പുതിയ കേസ്
Keywords: Kidnap, Rape, Passport, Badiyadukka, Murder-case, Jail, Arrest, Committee, Police, Girl, Kerala.






