city-gold-ad-for-blogger

17 കാ­രി­യെ ത­ട്ടി­ക്കൊണ്ടു­പോ­യി പീ­ഡനം: പ്ര­തി­യു­ടെ പാസ്‌­പോര്‍­ട് ക­ണ്ടു­കെ­ട്ടാന്‍ നിര്‍­ദേ­ശം

17 കാ­രി­യെ ത­ട്ടി­ക്കൊണ്ടു­പോ­യി പീ­ഡനം: പ്ര­തി­യു­ടെ പാസ്‌­പോര്‍­ട് ക­ണ്ടു­കെ­ട്ടാന്‍ നിര്‍­ദേ­ശം
ബ­ദി­യ­ഡു­ക്ക: കോ­ളിള­ക്കം സൃ­ഷ്ടി­ച്ച പെര്‍­ള ജ­ബ്ബാര്‍ കൊ­ല­ക്കേ­സില്‍ ശി­ക്ഷി­ക്ക­പ്പെ­ട്ട് ജ­യി­ലില്‍ ക­ഴി­യു­ന്ന പ്ര­തി­യു­ടെ പ്രാ­യ­പൂര്‍­ത്തി­യാ­കാ­ത്ത മക­ളെ ത­ട്ടി­ക്കൊണ്ടു­പോ­യി ബ­ലാ­ത്സം­ഗം ചെ­യ്­ത­ പ്ര­തിക­ളെ ഉ­ടന്‍ അ­റ­സ്റ്റു­ചെ­യ്യ­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് നാ­ട്ടു­കാര്‍ ആ­ക്ഷന്‍ ക­മ്മി­റ്റി രൂ­പീ­ക­രി­ച്ച് പ്ര­ക്ഷോ­ഭ­ത്തി­ന് ത­യ്യാ­റെ­ടു­ക്കുന്നു. ബ­ദി­യ­ഡു­ക്ക ഡ­വ­ല­പ്‌­മെന്റ് ആ­ക്ഷന്‍ ക­മ്മി­റ്റി­യാ­ണ് പ്ര­ക്ഷോ­ഭ­ത്തി­ന് ത­യ്യാ­റെ­ടു­ക്കു­ന്നത്.

കേ­സില്‍ പോ­ലീ­സ് തെ­ര­യു­ന്ന കും­ബ­ഡാ­ജെ സ്വ­ദേ­ശിയും ബ­ദി­യ­ഡു­ക്ക­യി­ലെ ബ്രോ­ക്ക­റുമാ­യ അ­ബു ടൗ­ണില്‍ ത­ന്നെ ഉ­ണ്ടാ­യിട്ടും അ­റ­സ്­റ്റു­ചെ­യ്യാ­ത്ത­തി­നു പി­ന്നില്‍ ഒ­ത്തു­ക­ളി­യു­ണ്ടെ­ന്നു ക­മ്മി­റ്റി ആ­രോ­പിച്ചു. അ­ബു തി­ങ്ക­ളാഴ്ച രാ­വി­ലെയും വൈ­കിട്ടും ബ­ദി­യ­ഡു­ക്ക മീത്ത­ലെ ബ­സാ­റി­ലെ­ത്തി­യിട്ടും പോ­ലീ­സ് തി­രിഞ്ഞു­നോ­ക്കാ­തി­രുന്ന­ത് ഒ­ത്തു­ക­ളി­യു­ടെ ഭാ­ഗ­മാ­യാ­ണെ­ന്നാണ് ആ­ക്ഷന്‍ ക­മ്മി­റ്റി ആ­രോ­പി­ക്കു­ന്നത്.

ഇ­തി­നി­ട­യില്‍ അ­ബു­വി­ന്റെ പാസ്‌­പോര്‍­ട് ക­ണ്ടു­കെ­ട്ടാന്‍ ന­ടപ­ടി സ്വീ­ക­രിക്കണമെ­ന്ന് ജില്ലാ പോ­ലീ­സ് ചീ­ഫ് എസ്. സു­രേ­ന്ദ്രന്‍ ബ­ദി­യ­ഡുക്ക പോ­ലീ­സി­ന് നിര്‍­ദേ­ശം നല്‍കി. പ്ര­തിയാ­യ അ­ബു ഗള്‍­ഫി­ലേ­ക്ക് ക­ട­ക്കാന്‍ സാ­ധ്യ­ത­യു­ണ്ടെ­ന്ന് കാ­ണി­ച്ച് പീ­ഡ­ന­ത്തി­നി­രയാ­യ പെണ്‍­കു­ട്ടി­യും, അ­മ്മയും പി.ഡി.പി. നേ­താ­ക്ക­ളു­ടെ സ­ഹാ­യ­ത്തോ­ടെ തി­ങ്ക­ളാഴ്­ച നല്‍കി­യ പ­രാ­തി­യെ തു­ടര്‍­ന്നാ­ണ  പോ­ലീസ് ചീ­ഫി­ന്റെ നിര്‍­ദേശം.

പ­രാ­തി നല്‍­കാ­നെത്തി­യ പെണ്‍­കു­ട്ടി­യില്‍ നിന്നും തി­ങ്ക­ളാഴ്ച പോ­ലീ­സ് ചീ­ഫ് ഒ­രു­മ­ണിക്കൂ­റോ­ളം മൊ­ഴി­യെ­ടു­ത്തി­രുന്നു. വ­നി­താ പോ­ലീ­സി­ന്റെ സാ­ന്നി­ധ്യ­ത്തി­ലാ­യി­രു­ന്നു ര­ഹസ്യ­മൊ­ഴി­യെ­ടു­ത്തത്. പീഡ­നം സം­ബ­ന്ധി­ച്ച് ഞെ­ട്ടി­പ്പി­ക്കു­ന്ന വി­വ­ര­ങ്ങ­ളാ­ണ് പെണ്‍­കു­ട്ടി നല്‍­കി­യ­തെ­ന്നാ­ണ് സൂച­ന. പെണ്‍­കു­ട്ടി­യെ ത­ട്ടി­ക്കൊണ്ടു­പോ­യ പ്ര­തിക­ളെ ക­ണ്ടെ­ത്താ­നാ­യി പോ­ലീ­സ് വ­ണ്ടി 1,500 രൂ­പ വാ­ട­ക വാ­ങ്ങി­യ­തായും പെണ്‍­കു­ട്ടി മൊ­ഴി­യില്‍ പ­റഞ്ഞു.


Related  News:
കൊ­ല­ക്കേ­സ് പ്ര­തി­യു­ടെ മക­ളെ ബ­ലാ­ത്സം­ഗം ചെ­യ്­ത­തി­ന് ബ്രോ­ക്കര്‍­ക്കെ­തി­രെ പുതി­യ കേ­സ്


Keywords: Kidnap, Rape, Passport, Badiyadukka, Murder-case, Jail, Arrest, Committee, Police, Girl, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia