city-gold-ad-for-blogger

പോ­ലീ­സ് ബ­സ് നടു­റോ­ഡില്‍ നിര്‍­ത്തി ഒ­രു മ­ണിക്കൂ­റോ­ളം ഗ­താഗ­തം സ്തം­ഭി­പ്പി­ച്ചു

പോ­ലീ­സ് ബ­സ് നടു­റോ­ഡില്‍ നിര്‍­ത്തി ഒ­രു മ­ണിക്കൂ­റോ­ളം ഗ­താഗ­തം സ്തം­ഭി­പ്പി­ച്ചു

കാസര്‍­കോട്: പോ­ലീ­സ് ബ­സ് ന­ഗ­ര­ത്തി­ലെ തി­ര­ക്കേ­റിയ എം.ജി. റോ­ഡി­ന്റെ മ­ധ്യ­ത്തില്‍ നിര്‍­ത്തി­യി­ട്ട­ത് ഒ­രു­മ­ണിക്കൂ­റോ­ളം ഗ­താ­ഗ­ത സ്തം­ഭ­ന­ത്തി­ന് കാ­ര­ണ­മായി. ശ­നി­യാഴ്­ച ഉ­ച്ച­യ്­ക്ക് 11.45നാ­ണ് എ.ആര്‍. ക്യാ­മ്പി­ലെ കാന്റി­നി­ലേ­ക്ക് കാസര്‍­കോ­ട് മാര്‍­ക­റ്റില്‍ നി­ന്നും സാധ­നം വാ­ങ്ങാനെത്തിയ പോ­ലീ­സ് ബ­സ് നടു­റോ­ഡില്‍ നിര്‍­ത്തി­യി­ട്ട­ത്.

ബ­സില്‍ വന്ന പോ­ലീ­സ് ഡ്രൈ­വറും മ­റ്റു നാ­ല്  പോ­ലീ­സു­കാ­രും മാര്‍­ക­റ്റി­ലേ­ക്ക് പോ­യി സാ­ധ­ന­ങ്ങള്‍ മു­ഴു­വന്‍ വാങ്ങി­യ ശേ­ഷ­മാ­ണ് തി­രി­ച്ചു­വ­ന്നത്. അ­പ്പോ­ഴേക്കും ഒ­രു­മ­ണി­ക്കൂ­റി­ല­ധി­കം വാ­ഹ­ന­ങ്ങള്‍ സ്തംഭി­ച്ച അ­വ­സ്ഥ­യി­ലാ­യി­രുന്നു. ട്രാ­ഫി­ക്ക് ഡ്യൂ­ട്ടി­യി­ലു­ണ്ടാ­യ­രു­ന്ന ഒ­രേ ഒ­രു പോ­ലീ­സു­കാ­രന്‍ ഗ­താ­ഗ­ത­സ്തംഭ­നം പ­രിഹ­രി­ക്കാന്‍ ശ്ര­മി­ച്ചെ­ങ്കിലും ക­ഴി­ഞ്ഞില്ല.

റോ­ഡ് ത­ട­സ്സ­പ്പെ­ടു­ത്തി­യ പോ­ലീസ് ബ­സ് മാ­റ്റാന്‍ ട്രാ­ഫി­ക് പോ­ലീ­സ് സ്‌­റ്റേ­ഷ­നി­ലേ­ക്ക് വാ­ഹ­ന ഉ­ട­മ­ങ്ങളും വ്യാ­പാ­രി­കളും വി­ളി­ച്ച­റി­യി­ച്ചെ­ങ്കിലും അ­നു­കൂ­ലമാ­യ മ­റു­പ­ടി­യല്ല ല­ഭി­ച്ചത്. ഇ­തേ­തു­ടര്‍­ന്ന് നാ­ട്ടു­കാര്‍ കാസര്‍­കോ­ട് എ­സ്.പിയെ വി­ളി­ച്ച് കാ­ര്യം­പ­റ­യു­കയും എ­സ്.പി. ഗ­താ­ഗ­ത ത­ട­സ്സ­മു­ണ്ടാക്കിയ പോ­ലീ­സ് ബ­സ് ഉ­ടന്‍­മാ­റ്റാന്‍ ട്രാ­ഫി­ക്ക് പോ­ലീ­സി­ന് സ­ന്ദേ­ശം നല്‍­കു­ക­യു­മാ­യി­രുന്നു. സ­ന്ദേ­ശം ല­ഭി­ച്ച  ട്രാ­ഫി­ക് പോ­ലീ­സു­കാര്‍ പോ­ലീസ് ബ­സി­ന്റെ ഡ്രൈവ­റെ തേ­ടി­യെ­ങ്കിലും ക­ണ്ടെ­ത്താന്‍ ക­ഴി­ഞ്ഞില്ല.

ഇ­തേ­തു­ടര്‍­ന്ന് ട്രാ­ഫി­ക് പോ­ലീ­സ് എ.ആര്‍. ക്യാ­മ്പി­ലേ­ക്ക് വി­ളി­ച്ച് പോ­ലീ­സ് ബ­സി­ന്റെ ഡ്രൈ­വ­റു­ടെ മൊ­ബൈല്‍ ന­മ്പര്‍ വാ­ങ്ങി വി­ളി­ച്ച് വ­രു­ത്തി­യാ­ണ് ബ­സ് നീ­ക്കാ­നു­ള്ള എ­സ്.പി­യു­ടെ ഉ­ത്തര­വ് അ­റി­യി­ച്ചത്. അ­പ്പോ­ഴേക്കും ഒ­രു­മ­ണി­ക്കൂ­റി­ല­തി­കം ഗ­താ­ഗ­ത­തട­സം നേ­രി­ട്ടി­രുന്നു. നോ പാര്‍­കിംഗ് ഏ­രി­യ­യ്­ക്ക് സ­മീ­പ­മാണ്
 പോ­ലീ­സ് ബ­സ് നടു­റോ­ഡില്‍ നിര്‍­ത്തി­യി­ട്ട­ത്. വേ­ലിത­ന്നെ വി­ള­വു­തി­ന്നു­ന്ന ന­ട­പ­ടി­യാ­യി­രു­ന്നു ന­ഗ­ര­ത്തില്‍ ശ­നി­യാ­ഴ്­ച­യു­ണ്ടാ­യ­ത്.

Keywords:  Kasaragod, Police Bus, Traffic-block, Kerala, A.R. Camp.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia