പോലീസ് ബസ് നടുറോഡില്‍ നിര്‍ത്തി ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിപ്പിച്ചു
Aug 26, 2012, 00:30 IST
കാസര്‍കോട്: പോലീസ് ബസ് നഗരത്തിലെ തിരക്കേറിയ എം.ജി. റോഡിന്റെ മധ്യത്തില്‍ നിര്‍ത്തിയിട്ടത് ഒരുമണിക്കൂറോളം ഗതാഗത സ്തംഭനത്തിന് കാരണമായി. ശനിയാഴ്ച ഉച്ചയ്ക്ക് 11.45നാണ് എ.ആര്. ക്യാമ്പിലെ കാന്റിനിലേക്ക് കാസര്‍കോട് മാര്‍കറ്റില്‍ നിന്നും സാധനം വാങ്ങാനെത്തിയ പോലീസ് ബസ് നടുറോഡില്‍ നിര്‍ത്തിയിട്ടത്.
ബസില്‍ വന്ന പോലീസ് ഡ്രൈവറും മറ്റു നാല് പോലീസുകാരും മാര്‍കറ്റിലേക്ക് പോയി സാധനങ്ങള്‍ മുഴുവന്‍ വാങ്ങിയ ശേഷമാണ് തിരിച്ചുവന്നത്. അപ്പോഴേക്കും ഒരുമണിക്കൂറിലധികം വാഹനങ്ങള്‍ സ്തംഭിച്ച അവസ്ഥയിലായിരുന്നു. ട്രാഫിക്ക് ഡ്യൂട്ടിയിലുണ്ടായരുന്ന ഒരേ ഒരു പോലീസുകാരന് ഗതാഗതസ്തംഭനം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
റോഡ് തടസ്സപ്പെടുത്തിയ പോലീസ് ബസ് മാറ്റാന്‍ ട്രാഫിക് പോലീസ് സ്റ്റേഷനിലേക്ക് വാഹന ഉടമങ്ങളും വ്യാപാരികളും വിളിച്ചറിയിച്ചെങ്കിലും അനുകൂലമായ മറുപടിയല്ല ലഭിച്ചത്. ഇതേതുടര്‍ന്ന് നാട്ടുകാര്‍ കാസര്‍കോട് എസ്.പിയെ വിളിച്ച് കാര്യംപറയുകയും എസ്.പി. ഗതാഗത തടസ്സമുണ്ടാക്കിയ പോലീസ് ബസ് ഉടന്മാറ്റാന് ട്രാഫിക്ക് പോലീസിന് സന്ദേശം നല്‍കുകയുമായിരുന്നു. സന്ദേശം ലഭിച്ച ട്രാഫിക് പോലീസുകാര്‍ പോലീസ് ബസിന്റെ ഡ്രൈവറെ തേടിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇതേതുടര്‍ന്ന് ട്രാഫിക് പോലീസ് എ.ആര്. ക്യാമ്പിലേക്ക് വിളിച്ച് പോലീസ് ബസിന്റെ ഡ്രൈവറുടെ മൊബൈല്‍ നമ്പര്‍ വാങ്ങി വിളിച്ച് വരുത്തിയാണ് ബസ് നീക്കാനുള്ള എസ്.പിയുടെ ഉത്തരവ് അറിയിച്ചത്. അപ്പോഴേക്കും ഒരുമണിക്കൂറിലതികം ഗതാഗതതടസം നേരിട്ടിരുന്നു. നോ പാര്‍കിംഗ് ഏരിയയ്ക്ക് സമീപമാണ്
പോലീസ് ബസ് നടുറോഡില്‍ നിര്‍ത്തിയിട്ടത്. വേലിതന്നെ വിളവുതിന്നുന്ന നടപടിയായിരുന്നു നഗരത്തില്‍ ശനിയാഴ്ചയുണ്ടായത്.
Keywords: Kasaragod, Police Bus, Traffic-block, Kerala, A.R. Camp.







