city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നഗരസഭകളിലെ കെട്ടിട നിര്‍മാണ അനുമതിയും മാലിന്യ സംസ്‌കരണവും സ്വകാര്യ മേഖലക്ക് കൈമാറുന്നു

കാഞ്ഞങ്ങാട്: (www.kasargodvartha.com 28.09.2018) സംസ്ഥാനത്തെ നഗരസഭകളിലെ കെട്ടിട നിര്‍മ്മാണ അനുമതിയും മാലിന്യ നീക്കവും സംസ്‌കരണവും സ്വകാര്യ മേഖലക്ക് കൈമാറുന്നു. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കണ്‍സല്‍ട്ടന്‍സി സ്ഥാപനത്തിനാണ് കെട്ടിട നിര്‍മ്മാണ അനുമതികള്‍ തീര്‍പ്പാക്കാനുള്ള ചുമതല നല്‍കുന്നത്. 2014 മുതല്‍ സംസ്ഥാന സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ 'സങ്കേതം' സോഫ്റ്റ്വെയര്‍ ഓണ്‍ലൈനാണ് നഗരസഭകളില്‍ കെട്ടിട അനുമതികള്‍ സ്വീകരിച്ചു വന്നിരുന്നത്.

ഇനി മുതല്‍ ബംഗളൂരു ആസ്ഥാനമായുള്ള സ്വകാര്യ കണ്‍സല്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഐബിഎംപിഎസ് - ഇന്റലിജന്‍സ് മനേജ്മെന്റ് സിസ്റ്റം, ബില്‍ഡിംഗ് പെര്‍മിറ്റ്- എന്ന സോഫ്റ്റ്വെയര്‍ മുഖനയാണ് കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ നല്‍കേണ്ടത്. ഇതിന്റെ പരിശീലന പരിപാടികള്‍ കഴിഞ്ഞ ദിവസം ജില്ലയിലെ നഗരസഭകളില്‍ നടന്നു. ലൈസന്‍സ്, ബില്‍ഡിംഗ് സൂപ്പര്‍ വൈസര്‍മാര്‍ക്ക് രാവിലെയും നഗരസഭയിലെ ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് ഉച്ചക്ക് ശേഷവുമായിരുന്നു പരിശീലനം നല്‍കിയത്. സിപിഎം നിയന്ത്രണത്തിലുള്ള കോഴിക്കോട് കോര്‍പ്പറേഷനില്‍ ഈ സംവിധാനം നിലവില്‍ വന്നു കഴിഞ്ഞു.

പാര്‍ട്ടി എകെജി സെന്റര്‍ ബ്രാഞ്ച് അംഗവും പ്ലാനിംഗ് ബോര്‍ഡ് മെമ്പറുമായിരുന്ന പി വി ഉണ്ണികൃഷ്ണന്‍ സിഇഒ ആയി രൂപീകരിച്ച സ്ഥാപനമാണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍. വിജിലന്‍സ് കേസിനെ തുടര്‍ന്ന് ഉണ്ണികൃഷ്ണന്‍ സിഇഒ സ്ഥാനമൊഴിഞ്ഞു.
ഇതിനു ശേഷമാണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ 'സങ്കേതം' സോഫ്റ്റ്വെയര്‍ ഒഴിവാക്കി ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റലിജന്റ് മാനേജ്മെന്റ് സിസ്റ്റത്തിന് കെട്ടിട നിര്‍മ്മാണ അനുമതിയുടെ അപേക്ഷകള്‍ സ്വീകരിക്കാനുള്ള അനുവാദം നല്‍കിയത്. കെട്ടിട നിര്‍മ്മാണ അനുമതിക്ക് പുറമെ നഗരസഭാ പരിധിയിലെ ഖരമാലിന്യ പരിപാലനവും സ്വകാര്യ മേഖലകള്‍ക്ക് നല്‍കും. ഖരമാലിന്യ പരിപാലന സംസ്‌കരണ രംഗത്ത് നഗരസഭകള്‍ നേരിടുന്ന പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിനാണ് മാലിന്യ നീക്കവും സംസ്‌കരണവും സ്വകാര്യ മേഖലകള്‍ക്ക് നല്‍കാന്‍ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് ആലോചിക്കുന്നത്.

നഗരസഭകളിലെ കെട്ടിട നിര്‍മാണ അനുമതിയും മാലിന്യ സംസ്‌കരണവും സ്വകാര്യ മേഖലക്ക് കൈമാറുന്നു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kanhangad, Kanhangad-Municipality, Permission for Municipality Building construction handed over to Private sector
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia