റോഡുകളുടെ ശോചനീയാവസ്ഥ: അനിശ്ചിത കാല സത്യാഗ്രഹം നടത്തും
Nov 14, 2012, 19:24 IST
കാസര്‍കോട്: ദേശീയ പാതയടക്കം തകര്‍ന്നുകിടക്കുന്ന ജില്ലയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിച്ചില്ലെങ്കില്‍ ഡിസംബര്‍ 10 മുതല്‍ പി.ഡബ്ലു.ഡി. ഓഫീസിനു മുമ്പില്‍ അനിശ്ചിത കാല സത്യാഗ്രഹം നടത്താന്‍ പീപ്പിള്‍സ് ജസ്റ്റിസ് വെല്‍ഫെയര്‍ഫോറം ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
റോഡുകള്‍ തകര്‍ന്നുകിടക്കുന്നതുമൂലം ദിനംപ്രതി നിരവധി റോഡപകടങ്ങളാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്നത്. റോഡുപണി അനിശ്ചിതമായി നീണ്ടുപോയാല്‍ വാഹനാപകടത്തില്‍ ജീവഹാനി സംഭവിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. പൊതുമരാമത്ത് മന്ത്രി, എം.എല്‍.എ., റോഡ് വിഭാഗം അധികൃതര്‍, എന്നിവര്‍ക്ക് നിവേദനം നല്കാന് തീരുമാനിച്ചു.
സംഘടനയുടെ നിയമ ഉപദേശകനായി അഡ്വ. എം. തമ്പാന് നായര്‍ കാഞ്ഞങ്ങാടിനെ തിരെഞ്ഞെടുത്തു. യോഗത്തില്‍ അബ്ബാസ് മുതലപ്പാറ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുര്‍ റഹീം കൂവ്വത്തൊട്ടി സ്വാഗതം പറഞ്ഞു. സി.എം.എ. ജലീല്‍, ഉസ്മാന് കടവത്ത്, ബഷീര്‍ ചേരങ്കൈ, മസൂദ് ബോവിക്കാനം, സി. ശാരദ ചെറുവത്തൂര്‍, കെ. മുഹമ്മദ് തായലങ്ങാടി, എം.പി. ജില്‍ജില്‍, അഷ്റഫലി ചേരങ്കൈ, രവീന്ദ്രന് പാടി, മുഹമ്മദ് ഗസ്സാലി, ഹസൈനാര്‍ നുള്ളിപ്പാടി, സുബൈര്‍ മേല്‍പറമ്പ്, കെ.സി. സിദ്ദീഖ് ചേരങ്കൈ, ഖാദര്‍ പേപ്പര്‍ വിദ്യാനഗര്‍ പ്രസംഗിച്ചു.
Keywords: Kasaragod, Road-damage, PWD-office, District, Committee, Accidental-Death, Peoples Justice Welfare Forum, Minister, M.L.A., Kerala, Malayalam news.






