മുഹിമ്മാത്തിന്റെ വിജയം മുഖ്യ ധാരാ സംഘടനയുടെ ക്രിയാത്മ നേതൃത്വം: എം.എല്‍.എ
Dec 22, 2012, 20:03 IST
പുത്തിഗെ: വിദ്യാഭ്യാസ രംഗത്ത് 2020 ഓടെ കാസര്‍കോട് ജില്ല ഏറെ മുന്നിലെത്തുമെന്നും മുഹിമ്മാത്ത് പോലുള്ള സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇതില്‍ നിര്‍ണായക പങ്കാളിത്തമുണ്ടാകുമെന്നും മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുറസാഖ് പ്രസ്താവിച്ചു. മുഹിമ്മാത്ത് സമ്മേളന ഭാഗമായി ഹൈസ്കൂള്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മുഖ്യധാരാ സംഘടനയുടെ ക്രിയാത്മ നേതൃത്വമാണ് മുഹിമ്മാത്ത് ഇത്രയേറെ പുരോഗമിക്കാന്‍ കാരണം. മുഹിമ്മാത്തിന്റെ വിദ്യാഭ്യാസപരവും സാസ്കാരികവും കാരുണ്യപരവുമായ മുന്നറ്റ പ്രവര്‍ത്തനങ്ങളെ എന്നും അഭിമാനപൂര്‍വ്വം നോക്കിക്കാണുന്നു. സ്ഥാപനത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഒരു പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ സഹായ സഹകരണങ്ങളുണ്ടാകുമെന്നും എം.എല്‍.എ പറഞ്ഞു.

Keywords: Kasaragod, Kerala, Puthige, Muhimmath, MLA, P.B Abdul Razak, Malayalam News, Kerala Vartha.