city-gold-ad-for-blogger

ലോക്‌സഭാ തെരെഞ്ഞെടുപ്പ്: കാസര്‍കോട്ട് രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് ഒരുക്കം

ലോക്‌സഭാ തെരെഞ്ഞെടുപ്പ്: കാസര്‍കോട്ട് രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് ഒരുക്കം കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിയിരിക്കെ കേരളത്തിന്റെ വടക്കേ അതിര്‍ത്തിയായ മഞ്ചേശ്വരം ഒരിക്കല്‍ കൂടി ശ്രദ്ധാകേന്ദ്രമാകുന്നു. ലോക്‌സഭാ - നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണോദ്ഘാടനത്തിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുത്തിരിക്കുന്നത് മഞ്ചേശ്വരത്തെയാണ്.

അധികാരം ലക്ഷ്യമാക്കിയുള്ള യാത്രയാണെന്നാണ് മഞ്ചേശ്വരത്തു നിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന സമരപരിപാടിയെയും യാത്രകളെയും നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇത്തരം യാത്രകള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത് പലപ്പോഴും സി.പി.എമ്മും കോണ്‍ഗ്രസുമാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മഞ്ചേശ്വരത്തു നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ യാത്രയ്ക്ക് നേതൃത്വം നടത്തിയത് സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായിരുന്നു. ഇത്തവണത്തെ സി.പി.എം ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇത്തവണ പാര്‍ട്ടി മുന്‍തൂക്കം നല്‍കിയിരിക്കുന്നത് കുടുംബയോഗങ്ങളിലാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുകൊണ്ട് മഞ്ചേശ്വരത്തുനിന്നും തിരുവനന്തപുരത്തേക്ക് രാഷ്ട്രീയ വിശദീകരണ യാത്ര നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനു മുമ്പേ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് ഇത്തരമൊരു തീരുമാനമെടുത്തത്.

കെ.പി.സി.സി.പ്രസിഡന്റ് രമേശ് ചെന്നിത്തല നയിക്കുന്ന ജാഥ ഏപ്രില്‍ 18 മുതല്‍ മെയ് 18 വരെ നടക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച തിരുവനന്തപുരത്തു ചേര്‍ന്ന കെ.പി.സി.സി. ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും യോഗം ജാഥ വിജയിപ്പിക്കുന്നതിനെ കുറിച്ചും ഒരുക്കങ്ങളെ കുറിച്ചുമുള്ള ചര്‍ചകള്‍ നടത്തി.

കോണ്‍ഗ്രസിനെ കൂടാതെ സി.പി.എം, സി.പി.ഐ, മുസ്‌ലിം ലീഗ്, ബി.ജെ.പി എന്നീ എന്നീ പ്രമുഖ പാര്‍ട്ടികളും പരിപാടിയെ കുറിച്ച് ആലോചിക്കുന്നുണ്ട്. ഒറ്റയ്ക്ക് ജാഥ നടത്തുന്നതിനേക്കാളും കൂട്ടമായുള്ള ജാഥ നടത്താനാണ് ഇടതുപാര്‍ട്ടികളുടെ തീരുമാനം.

Keywords:  Manjeshwaram, Strike, Congress, KPCC, DCC, CPM, CPI, Muslim-League, BJP, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Parliament election Kasargod getting ready for political war

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia