city-gold-ad-for-blogger

പറപ്പാടി മഖാം ഉറൂസ് 18 ന് തുടങ്ങും

മൊഗ്രാല്‍ പുത്തൂര്‍: ചരിത്രപ്രസിദ്ധമായ പറപ്പാടി മഖാം ഉറൂസ് ഏപ്രില്‍ 18 ന് ആരംഭിക്കും. മൂന്നു വര്‍ഷത്തിലൊരിക്കലാണ് ഇവിടെ ഉറൂസ് പരിപാടി നടക്കുന്നത്. ജാതി-മത ഭേതമന്യേ നിരവധി ആളുകള്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇവിടെ പ്രാര്‍ഥനയ്ക്ക് എത്തുന്നു. 18 ന് വ്യാഴാഴ്ച കുമ്പോല്‍ കെ.എസ്.ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ താജുല്‍ ഉലമ അബ്ദുര്‍ റഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍ ഉള്ളാള്‍ ഉദ്ഘാടനം ചെയ്യും.

കെ.ആര്‍.ആള്‍വ കമ്പാര്‍ മുഖ്യാതിഥിയായിരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍, ഫസല്‍ കോയമ്മ തങ്ങള്‍ (കുറാ തങ്ങള്‍), കുമ്പോല്‍ കെ.എസ്.ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍, ഷാഹുല്‍ ഹമീദ് ഫൈസി ചെറൂപ, ഉമ്പു തങ്ങള്‍ ആദൂര്‍, അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി, ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പൊസോട്ട്, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, മുഹമ്മദ് ജിഫ്‌റി മുത്തുക്കോയ തങ്ങള്‍, എം.എ.മുഹമ്മദ് അസ്‌ലം ഫൈസി ബാഖവി കൊല്ലം, സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, പി.കെ.മുഹമ്മദ് ബാത്തിഷ സഖാഫി കൊല്ലം, കല്ലാച്ചി ഉസ്താദ്, ജലാലുദ്ദീന്‍ അസ്ഹരി മലപ്പുറം, വൈലിത്തറ മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍, ഹാഫിസ് മുഹമ്മദ് സിയാദ് അല്‍ ഹസനി തിരുവനന്തപുരം തുടങ്ങിയവര്‍ പ്രാര്‍ഥനക്കും പ്രഭാഷണത്തിനും നേതൃത്വം നല്‍കും.

27 സമാപിക്കും. സമാപന സമ്മേളനം പണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
പറപ്പാടി മഖാം ഉറൂസ് 18 ന് തുടങ്ങും
കെ.എസ്.ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിക്കും. ടി.കെ.എം.ബാവ മുസ്ല്യാര്‍, ത്വാഖ അഹ്മദ് മുസ്ല്യാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഉറൂസ് പരിപാടി ചരിത്രസംഭവമാക്കാന്‍ വിവിധ പരിപാടികളാണ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന് വരുന്നത്. പറപ്പാടി മഖാം കമ്മിറ്റിക്ക് കീഴില്‍ അനാഥ അഗതി കേന്ദ്രം തുടങ്ങുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു.

Keywords: Parappadi, Makham uroos, Mogral Puthur, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia