പടുവളം മദ്യഷാപ്പ് സമരം; 2 ന് ദേശീയപാത ഉപരോധിക്കും
Mar 19, 2013, 18:21 IST
ചെറുവത്തൂര്‍: പിലിക്കോട് ഗ്രാമപഞ്ചായത്തിലെ പടുവളത്ത് പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പറേഷന്റെ മദ്യശാല അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് നാട്ടുകാര്‍ നടത്തുന്ന സമരം 80 ദിവസം പിന്നിട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് സമരക്കാര്‍ ദേശീയപാത ഉപരോധം നടത്താന്‍ തീരുമാനിച്ചു.
മാര്‍ച്ച് 31 നു മുമ്പ് പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ഏപ്രില്‍ രണ്ടിന് റോഡ് ഉപരോധിക്കാനും മദ്യശാല പ്രവര്‍ത്തനം തടയാനുമാണ് സമരക്കാരുടെ തീരുമാനം. ഇപ്പോള്‍ പോലീസ് സംരക്ഷണത്തില്‍ മദ്യശാല തുറക്കുന്നുണ്ടെങ്കിലും മദ്യം വാങ്ങാന്‍ ആള്‍ക്കാരെത്തുന്നില്ല. മദ്യശാലയ്ക്കു മുമ്പില്‍ പന്തല്‍കെട്ടിയാണ് നാട്ടുകാര്‍ സമരം നടത്തുന്നത്.
സമരം തുടങ്ങിയിട്ട് 80 ദിവസം പിന്നിട്ടിട്ടും പ്രശ്‌നത്തില്‍ സര്‍ക്കാരോ രാഷ്ട്രീയ പാര്‍ടികളോ ഇടപെടാത്തത് സമരക്കാരെ പ്രകോപിതരാക്കിയിട്ടുണ്ട്. മദ്യശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സമര സമിതി നല്‍കിയ ഹര്‍ജി ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Keywords: Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News,Strike, National highway, Cheruvathur, Natives, Road, Protect, Police, High-Court, Kerala.






