city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കടമുറി ഒഴിഞ്ഞില്ല; ഉടമ കെട്ടിടത്തിന് തീ വെച്ചു

ഏറ്റുമാനൂര്‍: (www.kasargodvartha.com 29.12.2019) വാടകയ്ക്ക് നല്‍കിയ കടമുറി ഒഴിയുന്നതു സംബന്ധിച്ച തര്‍ക്കത്തിനിടെ കടയുടമ ഹോട്ടലിനു തീവെച്ചു. ശനിയാഴ്ച രാവിലെ കാണക്കാരിയിലെ അപ്പൂസ് ഹോട്ടലിലായിരുന്നു സംഭവം. ഹോട്ടലില്‍ നല്ല തിരക്കേറിയ സമയത്താണ് ഇയാള്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. തുടര്‍ന്ന് ആളുകള്‍ ഇറങ്ങിയോടുകയായിരുന്നു.

പൊള്ളലേറ്റ വാടകക്കാരന്‍ കോതനല്ലൂര്‍ പാലത്തടത്തില്‍ ദേവസ്യയെയും (60) ആക്രമണം നടത്തിയ കടയുടമ പൊന്നുംമാക്കല്‍ ബേബിയെയും (70) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും അപകടനില തരണം ചെയ്തു. ബേബിക്കെതിരെ വധശ്രമത്തിനു പൊലീസ് കേസെടുത്തു. ബേബിയുടെ ഉടമസ്ഥതയിലുള്ള കടയില്‍ ദേവസ്യ ഏഴ് വര്‍ഷം മുന്‍പ് മറ്റൊരു ഹോട്ടല്‍ നടത്തിയിരുന്നു. വാടകയെ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ ഈ ഹോട്ടല്‍ ഒഴിയാന്‍ ബേബി ദേവസ്യയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വാടക കുടിശ്ശിക സംബന്ധിച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം തുടര്‍ന്നു.

കടമുറി ഒഴിഞ്ഞില്ല; ഉടമ കെട്ടിടത്തിന് തീ വെച്ചു
ബേബിയുടെ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ ഹോട്ടലിലാണ് ആക്രമണം ഉണ്ടായത്. പെട്രോളുമായി വന്ന ബേബി കൗണ്ടറിലിരുന്ന മാനേജര്‍ മായയുടെ കൈയില്‍ കത്തു ഏല്‍പ്പിച്ച ശേഷം പെട്രോള്‍ അകത്തേക്ക് ഒഴിച്ചു തീയിടുകയായിരുന്നു. തീപടര്‍ന്ന് ഹോട്ടലിലെ ടിവി, ഫ്രിജ്, ഫര്‍ണിച്ചര്‍ അടക്കമുള്ള വസ്തുക്കള്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. തുടര്‍ന്ന് അഗ്‌നിശമന സേന എത്തി തീയണക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Kottayam, Petrol, Building, fire, hospital, owner set the building on fire

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia