ശ്രീജിത്തിനെതിരായ നടപടി : ഉമ്മന്‍ചാണ്ടി മറുപടി പറയേണ്ടി വരും- എന്‍.എസ്.സി
Feb 6, 2013, 17:37 IST
കാസര്‍കോട്: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ സ്തുത്യര്‍ഹമായ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന് ഐ.ജി ശ്രീജിത്തിനെ സസ്പെന്റ് ചെയ്ത നടപടിക്ക് ഉമ്മന്‍ചാണ്ടി മറുപടി നല്‍കേണ്ടി വരുമെന്ന് നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന ട്രഷറര്‍ എം.എ.ജലീല്‍ പുനലൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിവാദ വ്യവസായിയും കളങ്കിതനുമായ റഊഫുമായുള്ള ബന്ധമാണ് ശ്രീജിത്തിനെതിരായുള്ള നടപടിക്ക് ആധാരമായി മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ഈ കളങ്കിത വ്യക്തിക്ക് കഴിഞ്ഞ 20 വര്‍ഷം വഴിവിട്ട സഹായങ്ങള്‍ നല്‍കിയെന്ന് കുറ്റസമ്മതം നടത്തിയ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെയാണ് മുഖ്യമന്ത്രി ആദ്യം നടപടി സ്വീകരിക്കേണ്ടത്. പെണ്‍വാണിഭ മാഫിയാ സംഘങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് നിലനില്പില്ലെന്ന സന്ദേശം കൂടിയാണ് ഈ നടപടിയില്‍ കൂടി ഉണ്ടായിരിക്കുന്നത്. ഈ നടപടിക്കെതിരെ ശക്തമായ ജനരോഷം ഉയരണം.
സൂര്യനെല്ലി കേസില്‍ പി.ജെ.കുര്യനേയും, ഐസ്ക്രീം കേസില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയേയും സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാട് കേരളത്തിന്റെ പൊതു വികാരത്തിനെതിരാണ്. ഈ കേസുകളില്‍ പ്രതികളെ രക്ഷിക്കുവാനുള്ള പ്രകടമായ നീക്കത്തിന്റെ ഭാഗമാണ് ഐ..ജി ശ്രീജിത്തിനെതിരെയുള്ള ശിക്ഷണ നടപടി.
കോട്ടയ്ക്കല്‍ ടിബിയില്‍ കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യാന്‍ ധൈര്യം കാട്ടിയ ഉദ്യോഗസ്ഥനെന്ന നിലയില്‍ ശ്രീജിത്തിനെതിരെയുള്ള നടപടി സമൂഹം ഗൗരവമായി കാണണം. ഐസ്ക്രീം കേസില്‍ ഉന്നതരെ രക്ഷപ്പെടുത്തുവാന്‍ ഇരകളുടെ മാറ്റിപ്പറയുന്ന മൊഴിയാണ് സര്‍ക്കാര്‍ ആയുധമാക്കിയതെങ്കില്‍ സൂര്യനെല്ലിക്കേസില്‍ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്ന ഇരയെ പീഡിപ്പിക്കുന്ന കാഴ്ചയാണ് കാണുന്നത്.
കഴിഞ്ഞ രണ്ടു ദശാബ്ദങ്ങള്‍ക്കിടയില്‍ ഉന്നതരുള്‍പ്പെട്ട മുഴുവന്‍ പെണ്‍വാണിഭക്കേസുകളും അടിയന്തിരമായി പുനരന്വേഷിക്കണം. നാലു പതിറ്റാണ്ടു മുമ്പ് നടന്ന വര്‍ഗീസ് വധം സാക്ഷിയുടെ വെളിപ്പെടുത്തലിനോടനുബന്ധിച്ച് പുനരന്വേഷിക്കുകയും പോലീസ് മേധാവിയടക്കം ശിക്ഷിക്കപ്പെട്ടതും സര്‍ക്കാര്‍ ഗൗരവമായി കാണണം.
പീഡന കേസുകളില്‍ മാന്യത ലഭിച്ചുതുടങ്ങിയത് ഐസ്ക്രീം കേസ് പ്രതികളുടെ സംരക്ഷണം മുസ്ലീം ലീഗ് ഏറ്റെടുത്തതിനു ശേഷമാണ്. ഉന്നതരെ സംരക്ഷിക്കുവാന്‍ കൂട്ടുനിന്നതിന്റെ പേരില്‍ കളങ്കിതനായ ഐ.ജി സിബി മാത്യുവിനെ മുഖ്യ വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്തുനിന്നും പുറത്താക്കണം.
ന്യൂനപക്ഷ യുവാക്കളെ ഭീകരവാദ മുദ്ര ചാര്‍ത്തി ജയിലിലടയ്ക്കുന്ന നടപടിക്കെതിരെ സി.പി.ഐ നടത്തുന്ന നീക്കങ്ങള്‍ പ്രശംസനീയമാണ്. മഅ്ദനി മുതല്‍ പരപ്പനങ്ങാടിയിലെ സക്കറിയ വരെയുള്ള നിരപരാധികളുടെ മോചന വഷയത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണം. ഭരണകൂട ഭീകരതയ്ക്കും മനുഷ്യാവകാശ ധ്വംസനത്തിനുമെതിരെ സെക്കുലര്‍ കോണ്‍ഫറന്‍സ് മാര്‍ച്ച് ഒന്നിന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. മാര്‍ച്ചില്‍ പ്രമുഖ ഇടതുപക്ഷ- മാധ്യമ മനുഷ്യാവകാശ നേതാക്കള്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ കെ.പി.മുനീര്‍ ഉപ്പള, ജനറല്‍ സെക്രട്ടറി ഇസ്മയില്‍ മൗലവി, ട്രഷറര്‍ ഗുല്ലു സാഹിബ്, മുഹമ്മദ് മീഞ്ച, ഷാഫി മാസ്റ്റര്‍, ബഷീര്‍ കനില, എന്നിവര്‍ സംബന്ധിച്ചു.

Keywords: Ice Cream, Case, Sibi Mathew, Message, DIG-Sreejith, Oommen Chandy, Kasaragod, P.K.Kunhalikutty, Muslim-league, Press meet, Conference, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.