city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംസ്ഥാനത്ത് ഒമിക്രോൺ റിപോർട് ചെയ്ത സാഹചര്യത്തില്‍ ഉദുമ പഞ്ചായത്തില്‍ നിയന്ത്രണങ്ങൾ; വാക്‌സിൻ വിതരണം ഊർജിതമാക്കും

ഉദുമ: (www.kasargodvartha.com 16.12.2021) സംസ്ഥാനത്ത് ഒമിക്രോണിന്റെ സാന്നിധ്യം റിപോർട് ചെയ്ത സാഹചര്യത്തില്‍ ഉദുമ പഞ്ചായത്തില്‍ വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ വിളിച്ചു ചേര്‍ക്കാനും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനും പഞ്ചായത്ത്തല കോര്‍ കമിറ്റി യോഗത്തില്‍ തീരുമാനം.
                           
സംസ്ഥാനത്ത് ഒമിക്രോൺ റിപോർട് ചെയ്ത സാഹചര്യത്തില്‍ ഉദുമ പഞ്ചായത്തില്‍ നിയന്ത്രണങ്ങൾ; വാക്‌സിൻ വിതരണം ഊർജിതമാക്കും

പൊതുജനങ്ങള്‍ കൂടുതലായി എത്തിച്ചേരുന്ന സ്ഥലങ്ങളായ സൂപെര്‍ മാര്‍കെറ്റുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, സര്‍കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവര്‍ക്ക് മാത്രമേ പ്രവേശനത്തിന് അനുമതിയുള്ളൂ.

പൊതുസ്ഥലങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനും, സാമൂഹ്യ അകലം, സാനിറ്റൈസറിന്റെ ഉപയോഗം, മാസ്‌കിന്റെ ശരിയായ ഉപയോഗം എന്നിവ കര്‍ശനമാക്കുന്നതിന് സ്ഥാപന ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ആവശ്യമായ വാക്‌സിന്‍ കരുതുന്നതിന് മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആദ്യ ഡോസ് വാക്‌സിനെടുത്ത് രണ്ടാം ഡോസ് എടുക്കുന്നതിന് കാലാവധി കഴിഞ്ഞവര്‍ക്ക് അടിയന്തിരമായി വാക്‌സിന്‍ നൽകും. ഇതുവരെ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് അടിയന്തിരമായി നല്‍കുന്നതിനും നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്തംഗങ്ങള്‍, ആശാവര്‍കര്‍മാര്‍, പൊലീസ് എന്നിവരോട് നിർദേശിച്ചു.


Keywords: News, Kerala, Kasaragod, Uduma, COVID-19, Panchayath, State, Report, Committee, Government, Vaccinations, Police, Omicron; restrictions in Uduma Panchayath.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia