ഇ-മണല്‍ കടവുകളില്‍ കയറ്റുകൂലി വാങ്ങിക്കരുത്: ജില്ലാകളക്ടര്‍
Mar 15, 2013, 21:24 IST
കാസര്‍കോട്: വാഹനങ്ങളില്‍ മണല്‍ കയറ്റുന്നതിന് കടവുകളില്‍ നിന്ന് കൂലിവാങ്ങിക്കുവാന്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ കടവ് സൂപ്പര്‍വൈസര്‍മാര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കി.
ഇ-മണല്‍ പാസുമായി വരുന്നവരില്‍ നിന്ന് കൂടുതലായി തുക ഈടാക്കരുതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കടവുകളിലെ ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിന് സബ് കളക്ടറെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.
Keywords: E-Sand, Loading charge, District collector, P.S.Mohammed Sageer, Order, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News






