city-gold-ad-for-blogger

ശസ്ത്രക്രിയ കഴിഞ്ഞ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ സംഭവത്തില്‍ പോലീസില്‍ പരാതിയില്ല

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ് മുറിയില്‍ കിടത്തിയ പെണ്‍കുട്ടിയെ അറ്റന്‍ഡര്‍ ശല്യപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസില്‍ പരാതിയില്ല. ശനിയാഴ്ച രാത്രി 10.30 മണിയോടെയാണ് ശസ്ത്രക്രിയ കഴിഞ്ഞ പെണ്‍കുട്ടിയെ ഡ്യൂട്ടിയിലില്ലാത്ത അറ്റന്‍ഡര്‍ പോസ്റ്റ് ഓപ്പറേഷന്‍ മുറിയിലെത്തി ശല്യപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് പരാതി.

പെണ്‍കുട്ടിയുടെ രക്ഷിതാവ് ആശുപത്രി സൂപ്രണ്ട് ഡോ.നാരായണ നായ്ക്കിന് പരാതി നല്‍കുകയായിരുന്നു. പോലീസില്‍ പരാതി നല്‍കാന്‍ രക്ഷിതാവ് തയ്യാറായില്ല. അറ്റന്‍ഡറില്‍ നിന്നും ചൊവ്വാഴ്ച രാവിലെ  തെളിവെടുത്ത ശേഷം ഉച്ചയോടെ ഡി.എം.ഒയ്ക്ക് റിപോര്‍ട്ട് നല്‍കും.

ശസ്ത്രക്രിയ കഴിഞ്ഞ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ സംഭവത്തില്‍ പോലീസില്‍ പരാതിയില്ലറിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടിയെന്ന് ഡി.എം.ഒ. അറിയിച്ചു. സംഭവത്തെ കുറിച്ച് വകുപ്പ് തല അന്വേഷണവും ചൊവ്വാഴ്ച തന്നെ നടക്കുമെന്നും ഡി.എം.ഒ. പറഞ്ഞു. ശസ്ത്രക്രിയ ഉണ്ടായിരുന്നതിനാല്‍ സ്റ്റാഫ് നഴ്‌സ് ഓപ്പറേഷന്‍ തിയേറ്ററിലായിരുന്നു. ആ സമയത്താണ് അറ്റന്‍ഡര്‍ മരുന്നുമായി മുറിയിലെത്തിയത്. ഡ്യൂട്ടിയിലില്ലാത്ത ആളുടെ കൈവശമാണ് അവ
ശ്യമരുന്നുകള്‍ താഴത്തെ കൗണ്ടറില്‍നിന്ന് അഞ്ചാം നിലയിലെ മുറിയിലേക്കു കൊടുത്തയച്ചതെന്ന് വ്യക്തമായിട്ടുണ്ട്.

അതിനാല്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ സംഭവത്തില്‍ ഉത്തരവാദിത്വപ്പെട്ടവരുടെ വീഴ്ചയും പരിശോധിക്കും.  മുറിയില്‍ അറ്റന്‍ഡര്‍ എത്തിയപ്പോള്‍ സ്റ്റാഫ് നഴ്‌സിനു പകരം നഴ്‌സിങ് അസിസ്റ്റന്റ് ഉണ്ടായിരുന്നതായും ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചു. മദ്യപിച്ച് പരസ്പരം ഏറ്റുമുട്ടിയതിനും പരാക്രമം നടത്തിയതിനും ജനറല്‍ ആശുപത്രിയിലെ രണ്ട് അറ്റന്‍ഡര്‍മാരെ ഒരു മാസം മുമ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആശുപത്രിയുടെ ഫണ്ട് വെട്ടിപ്പ് നടത്തിയതിന് മറ്റൊരു ജീവനക്കാരനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Keywords: Girl, Police, complaint, Parents, Kasaragod, Kerala, Report, General-hospital,  No complaints registered on molestation attempt, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia