ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് മര്‍ചന്റ് നേവി ഉദ്യോഗസ്ഥന്‍ മരിച്ചു
Mar 28, 2013, 16:54 IST
പയ്യന്നൂര്‍: ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് മര്‍ചന്റ് നേവി ഉദ്യോഗസ്ഥന്‍ മരിച്ചു. എരമം പേരൂല്‍ തടത്തില്‍ വളപ്പില്‍ നിധിന്‍ (28) ആണ് മരിച്ചത്. നിധിന്‍ ഓടിച്ച ബൈക്കില്‍ എതിര്‍ ഭാഗത്തു നിന്നു വന്ന ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 8.30 മണിയോടെ കുണ്ടയംകൊവ്വല്‍ ദിനേശ് ബീഡി കമ്പനിക്ക് മുന്‍വശത്താണ് അപകടമുണ്ടായത്.
റോഡിലേക്ക് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ നിധിനെ ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ പയ്യന്നൂരിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മര്‍ചന്റ് നേവിയില്‍ ഉദ്യോഗസ്ഥനായ നിധിന്‍ അവധിക്ക് ഈയിടെയാണ് നാട്ടിലെത്തിയത്. മര്‍ചന്റ് നേവിയില്‍ ജോലി ചെയ്യുന്ന കൃഷ്ണന്‍- --രമണി ദമ്പതികളുടെ മകനാണ്. വിദ്യ ഏക സഹോദരിയാണ്. പെരിങ്ങോം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Bike, Lorry, Accident, Death, Merchant-navy, Employ, Payyannur, Road, Hospital, Injured, Work, Police, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.