city-gold-ad-for-blogger

റോഡില്‍ കുഴി; ദിശതെറ്റിച്ച ലോറിയെ അണങ്കൂരില്‍ നാട്ടുകാര്‍ തടഞ്ഞു


റോഡില്‍ കുഴി; ദിശതെറ്റിച്ച ലോറിയെ അണങ്കൂരില്‍ നാട്ടുകാര്‍ തടഞ്ഞു

കാസര്‍കോട്: റോഡ് തകര്‍ന്നുകിടക്കുന്നതിനാല്‍ ദിശതെറ്റിച്ച് ഓടിയ ലോറിയെ നാട്ടുകാര്‍ തടഞ്ഞു. പിന്നീട് തകര്‍ന്ന റോഡിലൂടെതന്നെ ഓടിപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ അണങ്കൂരിലാണ് സംഭവം.

വിദ്യാനഗര്‍ ഭാഗത്തുനിന്നും കാസര്‍കോട് ഭാഗത്തേക്ക് ലോഡുമായി വരികയായിരുന്ന ലോറിയാണ് അണങ്കൂരില്‍ ദിശതെറ്റിയോടാന്‍ ശ്രമിച്ചത്. ഡിവൈഡറുള്ള റോഡിന്റെ തെക്കുഭാഗം തകര്‍ന്നു കിടക്കുകയാണ്. അതിനാല്‍ ലോറി ദിശതെറ്റിച്ച് മറ്റേ റോഡിലേക്ക് കടക്കുകയായിരുന്നു. ഇതു ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ഓടിക്കൂടി ലോറിയെ തടയുകയും തകര്‍ന്ന റോഡിലൂടെതന്നെ പോകാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.

ഇവിടെ റോഡ് മാസങ്ങളായി തകര്‍ന്നുകിടക്കുകയാണ്. അതിനാല്‍ വാഹനങ്ങള്‍ ദിശതെറ്റിച്ച് ഓടുന്നത് പതിവാണ്. അതുകൊണ്ടുതന്നെ ഇവിടെ പലപ്പോഴും വാഹനാപകടങ്ങള്‍ ഉണ്ടാകുന്നു. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തു വന്നത്. റോഡിന്റെ വടക്കുവശത്ത് നേരത്തേ റോഡ് തകര്‍ന്നപ്പോഴും ദിശതെറ്റിച്ചാണ് വാഹനങ്ങള്‍ ഓടിയിരുന്നത്.

ചന്ദ്രഗിരി സംസ്ഥാന പാതയില്‍ ചളിംകോട് ഇറക്കത്തിലും ഇത്തരത്തില്‍ റോഡില്‍ കുഴിയുള്ളതിനാല്‍ വാഹനങ്ങള്‍ ദിശതെറ്റിച്ച് ഓടിക്കാറുണ്ട്. നിസാര കുറ്റങ്ങളുടെ പേരില്‍ ബൈക്കുയാത്രക്കാരെയും മറ്റും പിടികൂടി പിഴയീടാക്കുകയും വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്ന പോലീസുകാരും, ആര്‍.ടി.ഒ. അധികൃതരും ദിശതെറ്റിച്ചോടുന്ന വലിയ വാഹനങ്ങളെ പലപ്പോഴും കണ്ടില്ലെന്ന് നടിക്കുകയാണ്. കെ.എസ്.ആര്‍.ടി.സി. ബസുകളും, പോലീസ് വാഹനങ്ങളുമടക്കം ദിശതെറ്റിച്ച് പോകുന്നുണ്ട്. നിയമം നടപ്പാക്കേണ്ടവര്‍ തന്നെ അത് ലംഘിക്കുന്ന കാഴ്ചയാണ് ജില്ലയില്‍ പലയിടത്തും കാണുന്നത്.

Photo:  Niyas Chemnad

Related News:
റോഡില്‍ കുഴിയുണ്ടെങ്കില്‍ വാഹനങ്ങള്‍ ദിശതെറ്റിയോടാമോ?

Keywords : Kasaragod, Anagoor, Goods-lorry, Vidya Nagar, Road-damage, K.S.R.T.C-bus, Police, R.T.O, Bike, Chandragiri, Malayalam News, Kerala 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia