എന്‍ഡോസള്‍ഫാന്‍ ഇരകളെ എം.എല്‍.എ.മാര്‍ പരിഹസിക്കുന്നു: എന്‍.വൈ.എല്‍
Aug 29, 2012, 13:59 IST
കാസര്‍കോട്: ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗം മൂലം ദുരിതം അനുഭവിക്കുന്ന രോഗികളെ ജില്ലയിലെ ഭരണകക്ഷി എം.എല്‍.എ.മാര്‍ പരിഹസിക്കുകയാണെന്ന് എന്‍.വൈ.എല്‍. ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. അര്‍ഹരായ രോഗികളെപ്പോലും ദുരിതബാധിത ലിസ്റ്റില്‍ ഉള്‍പെടുത്താതെ രോഗികള്‍ക്ക് വേണ്ടി നീക്കി വെച്ച ഫണ്ട് ദുര്‍വ്യം ചെയ്യാനുള്ള നീക്കമാണോ ഇതെന്ന് സംശയമുണ്ട്.
എന്‍ഡോസള്‍ഫാന്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയെ കാണാന്‍ പോയവര്‍ക്ക് രഹസ്യ അജണ്ടയുണടെന്ന് പറഞ്ഞ എം.എല്‍.എ.മാര്‍ ദുരിതമനുഭവിക്കുന്നവരുടെ വേദന മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി നേരിട്ടെത്തി ആശ്വസിപ്പിച്ച ഷാഹിനയെപ്പോലും ലിസ്റ്റില്‍ ഉള്‍പെടുത്താന്‍ കഴിയാത്തത് ഭരണ സംവിധാനത്തിലുള്ളവരുടെ കഴിവ് കേടാണെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് റഹീം ബെണ്ടിച്ചാല്‍, സിദ്ദീഖ് ചേരെങ്കൈ, അഡ്വ. ഷേഖ്ഹനീഫ, സിദ്ദീഖ് ചെങ്കള, ഹൈദര്‍ കുളങ്കര, നൗഷാദ് പൊവ്വല്‍, അഷ്റഫ് തുരുത്തി, അന്‍വര്‍ മാങ്ങാടന്‍, റാഷീദ് ബേക്കല്‍, അബ്ദുര്‍ റഹ്മാന് കളനാട് തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Endosulfan, NYL, Patient's, MLA, Kasaragod, Kerala







