city-gold-ad-for-blogger

എന്‍­ഡോ­സള്‍­ഫാന്‍ ഇ­രക­ളെ എം.എല്‍.എ.മാര്‍ പ­രി­ഹ­സി­ക്കുന്നു: എന്‍.വൈ.എല്‍


എന്‍­ഡോ­സള്‍­ഫാന്‍ ഇ­രക­ളെ എം.എല്‍.എ.മാര്‍ പ­രി­ഹ­സി­ക്കുന്നു: എന്‍.വൈ.എല്‍

കാസര്‍­കോട്: ജില്ല­യില്‍ എന്‍­ഡോ­സള്‍­ഫാന്‍ കീ­ട­നാ­ശി­നി പ്ര­യോ­ഗം മൂ­ലം ദു­രി­തം അ­നു­ഭ­വി­ക്കു­ന്ന രോ­ഗിക­ളെ ജില്ല­യി­ലെ ഭ­ര­ണക­ക്ഷി എം.എ­ല്‍.എ.മാര്‍ പ­രി­ഹ­സി­ക്കു­ക­യാ­ണെ­ന്ന് എന്‍.വൈ.എല്‍. ജില്ലാ ക­മ്മി­റ്റി കു­റ്റ­പ്പെ­ടു­ത്തി. അര്‍­ഹരായ രോ­ഗി­ക­ളെ­പ്പോ­ലും ദു­രി­ത­ബാധി­ത ലി­സ്­റ്റില്‍ ഉള്‍­പെ­ടു­ത്താ­തെ രോ­ഗി­കള്‍­ക്ക് വേ­ണ്ടി നീ­ക്കി വെ­ച്ച ഫ­ണ്ട് ദുര്‍വ്യം ചെ­യ്യാ­നു­ള്ള നീ­ക്കമാണോ ഇ­തെ­ന്ന് സം­ശ­യ­മു­ണ്ട്‌.

എന്‍­ഡോ­സള്‍­ഫാന്‍ പ്ര­ശ്‌­നം ചര്‍­ച്ച ചെ­യ്യാന്‍ മു­ഖ്യ­മ­ന്ത്രി­യെ കാ­ണാന്‍ പോ­യ­വര്‍­ക്ക് രഹ­സ്യ അ­ജ­ണ്ട­യു­ണ­ടെ­ന്ന് പ­റ­ഞ്ഞ എം.എല്‍.എ.മാര്‍ ദു­രി­ത­മ­നു­ഭ­വി­ക്കു­ന്ന­വ­രു­ടെ വേ­ദ­ന മ­ന­സ്സി­ലാ­ക്ക­ണ­മെന്നും മു­ഖ്യ­മന്ത്രി നേ­രി­ട്ടെ­ത്തി ആ­ശ്വ­സി­പ്പി­ച്ച ഷാ­ഹി­ന­യെ­പ്പോലും ലി­സ്­റ്റില്‍ ഉള്‍­പെ­ടു­ത്താന്‍ ക­ഴി­യാത്ത­ത് ഭ­ര­ണ സം­വി­ധാ­ന­ത്തി­ലു­ള്ള­വ­രു­ടെ ക­ഴി­വ് കേ­ടാ­ണെന്നും ജില്ലാ ക­മ്മി­റ്റി അ­ഭി­പ്രാ­യ­പ്പെട്ടു.

യോ­ഗ­ത്തില്‍ ജില്ലാ പ്ര­സിഡന്റ് റഹീം ബെ­ണ്ടി­ച്ചാല്‍, സി­ദ്ദീ­ഖ് ചേ­രെ­ങ്കൈ, അ­ഡ്വ. ഷേ­ഖ്ഹ­നീ­ഫ, സി­ദ്ദീ­ഖ് ചെങ്ക­ള, ഹൈ­ദര്‍ കു­ളങ്ക­ര, നൗ­ഷാ­ദ് പൊവ്വല്‍, അ­ഷ്‌റ­ഫ് തു­രുത്തി, അന്‍­വര്‍ മാ­ങ്ങാടന്‍, റ­ാഷീ­ദ് ബേക്കല്‍, അ­ബ്ദുര്‍­ റ­ഹ്മാന്‍ ക­ള­നാ­ട് തു­ട­ങ്ങി­യ­വര്‍ പ­ങ്കെ­ടുത്തു.

Keywords:  Endosulfan, NYL, Patient's, MLA, Kasaragod, Kerala

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia