city-gold-ad-for-blogger

യൂത്ത് ലീഗ് നിര്‍ജീവമായിടത്ത് അശാന്തിയുണ്ടാകുന്നു: എ.എ. ജലീല്‍

യൂത്ത് ലീഗ് നിര്‍ജീവമായിടത്ത് അശാന്തിയുണ്ടാകുന്നു: എ.എ. ജലീല്‍


മൊഗ്രാല്‍പുത്തൂര്‍: യൂത്ത് ലീഗ് നിര്‍ജീവമായ ഇടങ്ങളില്‍ അശാന്തിയുണ്ടാകുന്നുവെന്ന് മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി എ.എ. ജലീല്‍ പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ സമ്മേളന പ്രചരണാര്‍ത്ഥം കല്ലങ്കൈ ശാഖ യൂത്ത് ലീഗ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് ലീഗ് പ്രവര്‍ത്തനങ്ങള്‍ നിര്‍ജീവമായപ്പോള്‍ കല്ലങ്കൈ പ്രദേശത്തെ ശാന്തിയും , സമാധാനവും തകര്‍ന്നതായും സൗഹാര്‍ദത്തോടെ കഴിഞ്ഞിരുന്ന സഹോദര സമുദായങ്ങള്‍ക്കിടയില്‍ തീവ്രവാദ വാസനയുള്ള ചില സംഘടനകള്‍ അകല്‍ചയുടെ വിത്ത് പാകാന്‍ ശ്രമിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.

സലീം അക്കര അധ്യക്ഷത വഹിച്ചു. അബ്ദുര്‍ റഹ്മാന്‍ ബന്തിയോട് മുഖ്യ പ്രഭാഷണം നടത്തി. പി.എച്ച്. അബ്ബാസ് ഹാജി, കെ.ബി. കുഞ്ഞാമു, പി.എം. മുനീര്‍ ഹാജി, കരീം ചൗക്കി, മൂസാബാസിത്, ഖലീല്‍ സിലോണ്‍, മുജീബ് കമ്പാര്‍, റഫീഖ് കോട്ടക്കുന്ന്, കബീര്‍ കമ്പാര്‍, മൊയ്തു കല്ലങ്കൈ, ഉസ്മാന്‍ കല്ലങ്കൈ, ജീലാനി, സത്താര്‍, എ. മുഹമ്മദ് കുഞ്ഞി, റഫീഖ് കല്ലങ്കൈ, അബ്ദുര്‍ റഹ്മാന്‍ തോട്ടില്‍, സിറാജ് പോസ്റ്റ്, ശുക്കൂര്‍ കല്ലങ്കൈ, സിറാജ് മൂപ്പ പ്രസംഗിച്ചു. സിദ്ദീഖ് ബേക്കല്‍ സ്വാഗതവും, അബ്ദുര്‍ റഹ്മാന്‍ കല്ലങ്കടി നന്ദിയും പറഞ്ഞു.

Keywords : Kasaragod, Mogral puthur, Muslim Youth League, Meeting, Inauguration, A.A. Jaleel, Kallankai, Kerala, Malayalam News. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia