city-gold-ad-for-blogger

ഷൂസ് കൊണ്ടു വരാത്തതിന് ഗള്‍ഫുകാരന്റെ പല്ലടിച്ചു കൊഴിച്ച കൊലക്കേസ് പ്രതി അറസ്റ്റില്‍

ഷൂസ് കൊണ്ടു വരാത്തതിന് ഗള്‍ഫുകാരന്റെ പല്ലടിച്ചു കൊഴിച്ച കൊലക്കേസ് പ്രതി അറസ്റ്റില്‍
Arif
കാസര്‍കോട്: ഗള്‍ഫില്‍ നിന്നും വരുമ്പോള്‍ ഷൂസ് കൊണ്ടുവരാത്തതിന് ഗള്‍ഫുകാരന്റെ രണ്ടു പല്ലുകള്‍ അടിച്ചു കൊഴിച്ച കൊലക്കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കുമ്പള സി.ഐ ടി.പി രഞ്ജിത്തും സംഘവും അറസ്റ്റു ചെയ്തു. കാസര്‍കോട് തളങ്കര കൊറക്കോട് സ്വദേശിയും ബേക്കൂരില്‍ താമസക്കാരനുമായ അബ്ദുല്‍ ആരിഫ് എന്ന അച്ചുവിനെ (28) യാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 18ന് ബേക്കൂര്‍ ശാന്തിഗിരിയിലെ ഗള്‍ഫുകാരനായ സല്‍മാന്‍ ഹാരിസിനെ (29) അടിച്ച് പല്ലുകള്‍ കൊഴിച്ച കേസിലാണ് അച്ചുവിനെ അറസ്റ്റ് ചെയ്തത്.

യുവാവിന്റെ സുഹൃത്തായിരുന്ന സല്‍മാന്‍ ഹാരിസിനോട് ഗള്‍ഫിലല്‍ നിന്ന് വരുമ്പോള്‍ ഷൂസ് കൊണ്ടു വരാന്‍ അച്ചു ആവശ്യപ്പെട്ടിരുന്നു. ഇത് കൊണ്ടുവരാത്തതിന്റെ പേരിലാണ് സല്‍മാന്‍ ഹാരിസിനെ വഴിയില്‍ തടഞ്ഞ് അടിച്ച് പല്ലു കൊഴിച്ചത്. കുപ്രസിദ്ധ കുറ്റവാളികളായ പെരിയാട്ടടുക്കം റിയാസെന്ന ടി.എച്ച് റിയാസിന്റെയും കാലിയാ റഫീഖിന്റെയും കൂട്ടാളിയാണ് അച്ചുവെന്ന് പോലീസ് പറഞ്ഞു.

ബേക്കല്‍ പള്ളിക്കരയിലെ മാരുതി ഫൈനാന്‍സ് ഉടമയെ അക്രമിച്ച് സ്വര്‍ണവും പണവും കൊള്ളടയിക്കാന്‍ ശ്രമിച്ച കേസില്‍ റിയാസിന്റെയും കാലിയാ റഫീഖിന്റെയും കൂട്ടുപ്രതിയാണ് അച്ചു. ആലുവയിലല്‍ ഒരു കൊലക്കേസിലും, മഞ്ചേശ്വരം എസ്.ഐ ആയിരുന്ന എം.പി രാജേഷിനെയും ഡ്രൈവറെയും അക്രമിച്ച കേസിലുമടക്കം നിരവധി കേസുകളില്‍ പ്രതിയാണ് അച്ചുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ശനിയാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.

Keywords: Arrest, Murder-case, Accuse, Kasaragod, Youth, Kumbala, Thalangara, Police, Bekal, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia