ഓവുചാലില്‍ വീണ് മുന്‍സിപ്പല്‍ ജീവനക്കാരന്റെ കാലൊടിഞ്ഞു
Feb 6, 2013, 18:29 IST
കാസര്‍കോട്: ഓവുചാലില്‍ വീണ് നഗരസഭ കണ്ടിജന്‍സി ജീവനക്കാരന്റെ കാലൊടിഞ്ഞു. കാഞ്ഞങ്ങാട് നെല്ലിക്കാട് സ്വദേശിയും കാസര്‍കോട് നഗരസഭയിലെ ജീവനക്കാരനുമായ തമ്പാന്റെ(53) വലതുകാലാണ് ഒടിഞ്ഞത്.
ചൊവ്വാഴ്ച വൈകിട്ട് കാസര്‍കോട് റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. ട്രെയിന്‍ കയറാന്‍ റെയില്‍വെ ട്രാക്കിന് സമീപത്തെ ഓവുചാലിന് അരികിലൂടെ നടന്നുപോകുമ്പോഴാണ് വീണത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords : Kasaragod, Municipal Worker, Injured, Thamban, Leg, Train, Rail Way Station, Kerala, Hospital, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.






