city-gold-ad-for-blogger

മുഹിമ്മാത്ത് പ്രവാസി സമ്മേളനം 23ന് എന്‍.ആര്‍.ഐ കൗണ്ടര്‍ തുറന്നു

മുഹിമ്മാത്ത് പ്രവാസി സമ്മേളനം 23ന് എന്‍.ആര്‍.ഐ കൗണ്ടര്‍ തുറന്നു പുത്തിഗെ: മുഹിമ്മാത്ത് 20-ാം വാര്‍ഷിക മഹാ സമ്മേളന ഭാഗമായി 23ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുഹിമ്മാത്ത് നഗറില്‍ വിപുലമായ പ്രവാസി സമ്മേളനം നടക്കും. മുഹിമ്മാത്തിന്റെ എല്ലാ വിദേശ ഘടകങ്ങളിലെയും പ്രതിനിധികള്‍ സംബന്ധിക്കുന്ന സമ്മേളനത്തില്‍ പ്രവാസികള്‍ നേരിടുന്ന സാമൂഹിക-സാമ്പത്തിക-കുടുംബ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും.

മുഹിമ്മാത്ത് വൈ.പ്രസി.സി.അബ്ദുല്ല മുസ്ലിയാരുടെ അധ്യക്ഷതയില്‍. സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും അബ്ദുല്‍ സലാം മുസ്ലിയാര്‍ ദേവര്‍ശോല, ഹമീദ് ഈശ്വരമംഗലം, കന്തല്‍ സൂപ്പി മദനി, മുനീര്‍ ബാഖവി തുരുത്തി തുടങ്ങിയവര്‍ പ്രസംഗിക്കും.

നാട്ടിലുള്ള മുഴുവന്‍ പ്രവാസി സുഹ്യത്തുക്കളെയും സ്വീകരിക്കുന്നതിന് മുഹിമ്മാത്തില്‍ വിപുലമായ സംവിദാനങ്ങളോടെ എന്‍.ആര്‍.ഐ.കൗണ്ടര്‍ തുറന്നു. ബി.എസ്.അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. നാട്ടിലുള്ള മുഴുവന്‍ പ്രവാസി സുഹ്യത്തുക്കളും കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സ്വാഗതസംഘം ഓഫീസില്‍ നിന്നറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 9747569764 (മൂസസഖാഫി കളത്തൂര്‍)നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.

Keywords: Muhimmath, NRI, Counter, Pravasi, Conference, Family meet, Puthige, Kasaragod, Kerala, Malayalam, Muhimmath NRI meet on 23rd

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia