city-gold-ad-for-blogger

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ ഹോസ്റ്റല്‍ വാര്‍ഡനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു

ബദിയടുക്ക: (www.kasaragodvartha.com 05.02.2020) സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ ഹോസ്റ്റല്‍ വാര്‍ഡനെതിരെ ബദിയടുക്ക പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. പെരിയ സ്വദേശിയും കാസര്‍കോട് അടുക്കത്ത്ബയലില്‍ താമസക്കാരനുമായ ഷൈന്‍ ഡാനിയലിനെതിരെ (48)യാണ് പോലീസ് കേസെടുത്തത്. ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് കേസ്.

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ ഹോസ്റ്റല്‍ വാര്‍ഡനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു

ഹോസ്റ്റലില്‍ താമസിച്ചാണ് വിദ്യാര്‍ത്ഥി സ്‌കൂളിലേക്ക് പോകാറുള്ളത്. ഒരാഴ്ച മുമ്പ് ഷൈന്‍ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. പ്രതിക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Keywords:  Badiyadukka, Kerala, news, kasaragod, Molestation, boy, case, complaint, Molestation against Boy; Case registered against Hostel warden   < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia