city-gold-ad-for-blogger

എം.എല്‍.എ. ഹിന്ദിയില്‍ പ്രസംഗിച്ചു; അന്യസംസ്ഥാന തൊഴിലാളികള്‍ ആവേശംകൊണ്ടു

 എം.എല്‍.എ. ഹിന്ദിയില്‍ പ്രസംഗിച്ചു; അന്യസംസ്ഥാന തൊഴിലാളികള്‍ ആവേശംകൊണ്ടു
പരിപാടി നഗരസഭാചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു.
കാസര്‍കോട്: എം.എല്‍.എ.യുടെ ഹിന്ദി പ്രസംഗം കാസര്‍കോട്ടെ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ആവേശമായി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. യാണ് കഴിഞ്ഞദിവസം കാസര്‍കോട്ട് നടന്ന അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള ബോധവല്‍ക്കരണ പരിപാടിയില്‍ അരമണിക്കൂറോളം ഹിന്ദിയില്‍ പ്രസംഗിച്ച് തൊഴിലാളികളെ കൈയിലെടുത്തത്.

ജില്ലാ ലേബര്‍ ഓഫീസിന്റെ നേതൃത്വത്തിലായിരുന്നു ചൊവ്വാഴ്ച അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള ബോധവല്‍ക്കരണ പരിപാടിയും മെഡിക്കല്‍ ക്യാമ്പും നടത്തിയത്. ആസാം, ബംഗാള്‍, ജാര്‍ഖണ്ഡ്, തുടങ്ങിയ സംസ്ഥാനങ്ങളിലെ ഇരുന്നൂറോളം തൊഴിലാളികള്‍ പരിപാടിയില്‍ പങ്കെടുത്തു. തൊഴില്‍ സ്ഥലത്തെ ചൂഷണത്തെകുറിച്ചും പീഡനങ്ങളെ കുറിച്ചും തൊഴിലാളികള്‍ പരാതിപ്പെട്ടു. ഇരുപതിനായിരത്തോളം അന്യസംസ്ഥാന തൊഴിലാളികളാണ് കാസര്‍കോട് ജില്ലയിലുള്ളത്. ഇതില്‍ 3000 ത്തോളം പേര്‍ ക്ഷേമനിധിയില്‍ അംഗങ്ങളാണ്.

പരിപാടി നഗരസഭാചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. കുര്യാക്കോസ് ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ സുനില്‍തോമസ്, ട്രേഡ് യൂണിയന്‍ നേതാക്കളായ ശാഹുല്‍ ഹമീദ്, ടി.കെ. രാജന്‍, വി.വി. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചര്‍ചയില്‍ പങ്കെടുത്തു.

 എം.എല്‍.എ. ഹിന്ദിയില്‍ പ്രസംഗിച്ചു; അന്യസംസ്ഥാന തൊഴിലാളികള്‍ ആവേശംകൊണ്ടു

Keywords:  Awareness Class, Inauguration, Kasaragod, N.A.Nellikunnu, T.E Abdulla, Worker, class, Seminar, Medical-camp, Kerala, Malayalam News, Kerala Vartha, MLA Spoke in Hindi : Other State Workers Thrilled. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia