കുട്ടികളുമായി വീടുവിട്ട ആദിവാസി യുവതി തിരിച്ചെത്തി
Oct 31, 2012, 08:02 IST
കാഞ്ഞങ്ങാട്: ഒരുമാസം മുമ്പ് വീടുവിട്ട ആദിവാസി യുവതി മക്കളെയും കൊണ്ട് തിരിച്ചെത്തി. പുല്ലൂര്‍ കൊടവലത്തെ യശോദയാണ് രണ്ട് പെണ്‍കുട്ടികളടക്കം മൂന്ന് മക്കളുമായി വീടുവിട്ടിരുന്നത്. അമ്പലത്തറയിലെ മരവ്യാപാരിയായ അസീസിനോടൊപ്പമാണ് മക്കളെയും കൊണ്ട് യശോദ പോയത്. യശോദയുടെ പിതാവ് രാമന് ശിശുക്ഷേമ സമിതിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അമ്പലത്തറ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് യശോദയും മക്കളും അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഹാജരായത്.
താന്‍ അസീസിനോടൊപ്പം പോയതല്ലെന്നും കുട്ടിക്ക് അസുഖമായതിനാല്‍ ചികിത്സക്കായി വയനാട്ടിലേക്ക് കൊണ്ടുപോയതാണെന്നുമാണ് യുവതി പോലീസില്‍ മൊഴി നല്‍കിയത്. പോലീസ് യശോദയെയും മക്കളെയും പരവനടുക്കത്തെ ശിശുക്ഷേമ സമിതി ഓഫീസില്‍ ഹാജരാക്കി. ബുധനാഴ്ച സര്‍ക്കാര്‍ സ്ഥലം വിറ്റതിന്റെ രേഖകളും ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തിന്റെ രേഖകളും മറ്റും ഹാജരാക്കാന്‍ യശോദയോട് ശിശുക്ഷേമ സമിതി അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Keywords: Missing, Home, Adivasi, Women, AMbalathara, Kasaragod, Kerala, Malayalam news