വീടുവിട്ട 16 കാരിയെയും 17 കാരനെയും ബാംഗ്ലൂരില്‍ കണ്ടെത്തി
Apr 13, 2013, 18:25 IST
മഞ്ചേശ്വരം: വീടു വിട്ട പൈവളിഗെ സ്വദേശിനിയായ 16 കാരിയെയും കട്ടത്തടുക്ക സ്വദേശിയായ 17 കാരനെയും ബാംഗ്ലൂരില്‍ കണ്ടെത്തി. നാലു ദിവസം മുമ്പാണ് ഇരുവരെയും കാണാതായത്. പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് ഇരുവരെയും ബാംഗ്ലൂരില്‍ കണ്ടെത്തിയത്.
വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയും ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന 17 കാരനും മാസങ്ങളായി പ്രണയത്തിലായിരുന്നു. ഇരുവരെയും കണ്ടെത്തിയ പോലീസ് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ലൈംഗീക പീഡനത്തിനിരയായതായി തെളിഞ്ഞതിനാല്‍ പീഡനത്തിന് കേസെടുത്ത് 17 കാരനെ കോടതിയില്‍ ഹാജരാക്കി ജുവൈനല്‍ ഹോമില്‍ പാര്‍പിച്ചു.
പെണ്‍കുട്ടിയെ കാസര്‍കോട് ഒബ്‌സര്‍വേഷന്‍ ഹോമിലും പാര്‍പിച്ചു. ഇരുവരും വിവാഹിതരായി ഒന്നിച്ച് താമസിക്കുകയായിരുന്നുവെന്നാണ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ നിയമപ്രകാരം വിവാഹപ്രായം ആകാത്തതിനാല്‍ ഇവരുടെ വാദം തള്ളുകയും പീഡനക്കസ് പോലീസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
Keywords: House, Missing, Police, Girl, Manjeshwaram, Rape, Case, Court, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.