ഭര്‍തൃമതി മക്കളോടൊപ്പം കാമുകന്റെ കൂടെ പോയി
Jun 9, 2013, 14:11 IST
കാസര്‍കോട്: മൂന്ന് മക്കളോടൊപ്പം കാണാതായ ഭര്‍തൃമതിയായ യുവതിയെ കോഴിക്കോട്ട് കാമുകനോടൊപ്പം കണ്ടെത്തി. പോലീസ് നാട്ടിലെത്തിച്ച് കോടതിയില്‍ ഹാജരാക്കിയ യുവതിയെ കോടതി സ്വന്തം ഇഷ്ടത്തിന് വിടുകയും യുവതി മക്കളോടൊപ്പം കാമുകന്റെ കൂടെ പോവുകയും ചെയ്തു. മഞ്ചേശ്വരം കുഞ്ചത്തൂരിലെ ബി.എം.ഫസലിന്റെ മകളും വിദ്യാനഗര്‍ എന്‍.ജി.ഒ. റോഡിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരിയുമായ കദീജത്ത് സാജിദ(31)യാണ് മക്കളായ ഫാത്വിമ ഫന(12), റിഫ(ഒമ്പത്), ഷഫാ സറിന്(അഞ്ച്) എന്നിവര്‍ക്കൊപ്പം കാമുകന് കോഴിക്കോട് മാങ്കാവിലെ പ്രവീണിനൊപ്പം പോയത്.
ജൂണ്‍ ഒന്നിനാണ് സാജിദയെയും മക്കളെയും കാണാതായത്. സംഭവം സംബന്ധിച്ച് പിതാവ് പി.എം.ഫസല്‍ വിദ്യാനഗര്‍ പോലീസില്‍ നല്കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സാജിദയും മക്കളും കോഴിക്കോട്ടുള്ളതായി മനസിലായത്. തുടര്‍ന്ന് എസ്.ഐ. ടി.ഉത്തംദാസിന്റെ നിര്‍ദേശ പ്രകാരം സീനിയര്‍ പോലീസ് ഉദ്യോഗസ്ഥന് ഗംഗാധരനും വനിതാ പോലീസ് ഓഫീസര്‍ കൊച്ചുറാണിയും കോഴിക്കോട്ട് എത്തുകയും മാങ്കാവിലെ ക്വാര്‍ട്ടേഴ്സില്‍ പ്രവീണിനൊപ്പം സാജിദയെയും മക്കളെയും കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് കാസര്‍കോട്ട് കൊണ്ടുവന്ന് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കിയ സാജിദയെയും മക്കളെയും മൊഴി രേഖപ്പെടുത്തിയ ശേഷം കോടതി സ്വന്തം ഇഷ്ടത്തിന് വിടുകയായിരുന്നു. തുടര്‍ന്ന് സാജിദ മക്കളോടൊപ്പം പ്രവീണിന്റെ കൂടെ പോവുകയും ചെയ്തു.
രണ്ടാം ഭര്‍ത്താവ് അബ്ദുല്‍ സലാമിനോട് പിണങ്ങി ഒന്നര വര്‍ഷത്തോളമായി വിദ്യാനഗറിലെ ക്വാര്‍ട്ടേഴ്സില്‍ മക്കള്‍ക്കൊപ്പം താമസിച്ചുവരികയായിരുന്നു സാജിദ. മിസഡ്കോളിലൂടെയാണ് മീഡിയാ വര്‍ക്കറായ പ്രവീണുമായി കാസര്‍കോട്ട് ബ്യൂട്ടീഷ്യയായ സാജിദ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയും ചെയ്തു. അതിനിടെ വിദ്യാനഗറിലെ സാജിദയുടെ ക്വാര്‍ട്ടേഴ്സിലെത്തിയ പ്രവീണ്‍ കുറച്ച് ദിവസം അവിടെ താമസിക്കുകയും ജൂണ്‍ ഒന്നിന് സാജിദയെയും മക്കളെയും കൂട്ടി സ്ഥലം വിടുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
സാജിദയെ ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് അബ്ദുല്‍ സലാം രണ്ടാമത് വിവാഹം കഴിച്ചത്. ആദ്യ വിവാഹത്തിലേതായിരുന്നു മൂത്ത രണ്ടുമക്കള്‍. മക്കളെ വിട്ടുകിട്ടാന്‍ ഭര്‍തൃവീട്ടുകാര്‍ നല്കിയ കേസ് കോടതിയില്‍ നിലവിലുണ്ട്. സാജിദയുടെ രണ്ടുമക്കളെ കോഴിക്കോട്ടെ സ്കൂളില്‍ ചേര്‍ത്തിട്ടുണ്ട്. സാജിദ പ്രവീണിനൊപ്പം പോയതില്‍ ആര്‍ക്കും പരാതിയില്ലെന്നും കാസര്‍കോട്ട് മജിസ്ട്രേറ്റ് ഇല്ലാത്തതിനാലാണ് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയതെന്നും വിദ്യാനഗര്‍ എസ്.ഐ. ഉത്തംദാസ് പറഞ്ഞു. സാജിദയെയും മക്കളെയും കോടതിയില്‍ ഹാജരാക്കിയ വിവിരമറിഞ്ഞ് ആദ്യഭര്‍ത്താവിന്റെ വീട്ടുകാരും അവിടെ എത്തിയിരുന്നു. കുട്ടികളെ തങ്ങള്‍ക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടായിരുന്നു അവര്‍ കോടതിയില്‍ എത്തിയത്.
Related News:
ബ്യൂട്ടിഷയെയും 3 പെണ്മക്കളെയും ദുരൂഹ സാഹചര്യത്തില്‍ കാണാതായി; പോലീസ് കോഴിക്കോട്ടേക്ക്
Keywords: Missing, Woman, kasaragod, Kerala, Manjeshwaram, Court, Complaint, Kozhikode, Father, Mobile, Vidya Nagar, Hosdurg, Sajida, Love, Praveen, Abdul Salam, Judicial, Safa Zerin, Girl, Missing house wife and children found, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.