city-gold-ad-for-blogger

പഞ്ചായത്ത് സ്ഥലവും കെട്ടിടവും അനുവദിച്ചാല്‍ പടുവളം മദ്യശാല മാറ്റാമെന്ന് മന്ത്രി

പഞ്ചായത്ത് സ്ഥലവും കെട്ടിടവും അനുവദിച്ചാല്‍ പടുവളം മദ്യശാല മാറ്റാമെന്ന് മന്ത്രി
തിരുവനന്തപുരം: പിലിക്കോട് പഞ്ചായത്തിനകത്തു തന്നെ പഞ്ചായത്ത് അധികൃതര്‍ സ്ഥലവും കെട്ടിടവും അനുവദിച്ചാല്‍ പടുവളത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന മദ്യശാല മാറ്റാമെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു പറഞ്ഞു. മദ്യശാല മാറ്റുന്നത് സംബന്ധിച്ച് തൃക്കരിപ്പൂര്‍ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

കോടതിയുടെ അനുമതിയോടെയും സംരക്ഷണത്തോടെയുമാണ് മദ്യശാല ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെങ്കില്‍ സ്ഥലവും കെട്ടിടവും പഞ്ചായത്തു തന്നെ അനുവദിക്കണം. മദ്യശാലയ്‌ക്കെതിരായ സമരത്തിന് പിന്നില്‍ ചിലരുടെ ഗൂഢ താല്‍പ്പര്യമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. പഞ്ചായത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി മദ്യശാല വേണ്ടെന്ന് ആവശ്യപ്പെടുകയാണെന്ന് എം.എല്‍.എ പറഞ്ഞു.

Related news:
പിലി­ക്കോ­ട്ടെ ബി­വ­റേജ­സ് ചില്ല­റ വി­ല്­പ­നശാ­ല നി­യ­മ­സ­ഭ­യില്‍

Keywords: Paduvalam, Beverages corporation, Shop, Strike, Pilicode, Minister K.Babu, Speak, MLA K.Kunhiraman, Niyamasabha, Thiruvananthapuram, Kerala, Kasaragod, Kasargod Vartha, Malayalam news
 


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia