city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നഗരസഭാ കെട്ടിടങ്ങളിലെ കടമുറി വാടകയും, പിഴ പലിശയും ഒഴിവാക്കണമെന്ന് മെർചന്റ്സ് അസോസിയേഷൻ

കാസർകോട്: (www.kasargodvartha.com 18.09.2021) വ്യാപാരികൾക്ക് ലോക് ഡൗൺ കാലത്ത് കടകൾ തുറക്കാൻ കഴിയാത്തതിനാൽ കടക്കെണിയിലായിരിക്കെ നഗരസഭ കെട്ടിടങ്ങളിലെ കടമുറികളുടെ വാടക കഴിഞ്ഞ ആറ് മാസത്തോളമായി കുടിശിക വരുത്തി എന്ന കാരണത്താൽ ഭീമമായ സംഖ്യ പിഴ പലിശയായി ഈടാക്കുന്നതായി കാസർകോട് മെർചന്റ്സ് അസോസിയേഷൻ.

   
നഗരസഭാ കെട്ടിടങ്ങളിലെ കടമുറി വാടകയും, പിഴ പലിശയും ഒഴിവാക്കണമെന്ന് മെർചന്റ്സ് അസോസിയേഷൻ



കുടിശിക മുഴുവനും അടയ്ക്കുന്ന വ്യാപാരികൾക്ക് ഒരു മാസത്തെ വാടക ഇളവ് നൽകാൻ നഗരസഭ തീരുമാനിച്ചതായി അറിയിച്ചിട്ടുണ്ടെങ്കിലും ഒരു മാസത്തെ വാടകയ്ക്ക് സമാനമായ തുക പിഴ പലിശയായി ഈടാക്കുന്നുവെന്ന് അസോസിയേഷൻ ആരോപിച്ചു.

അതേസമയം സംസ്ഥാന സർകാർ വ്യാപാരികൾക്കായി പ്രഖ്യാപിച്ച സഹായ പാകേജ് പ്രകാരം സർകാർ കെട്ടിടങ്ങളിൽ വ്യാപാരം നടത്തുന്ന വ്യാപാരികൾക്ക് 2021 ജൂലൈ മുതൽ ഡിസംബർ വരെയുള്ള ആറ് മാസത്തെ വാടക ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഈ തീരുമാനപ്രകാരമുള്ള വാടക ഇളവ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ വ്യാപാരം നടത്തുന്ന വ്യാപാരികൾക്ക് കൂടി അനുവദിച്ചു കൊടുക്കണമെന്ന് മുഖ്യമന്ത്രിയോടും, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയോടും അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.

ഈ കാര്യത്തിൽ സർകാരിന് അനുകൂല നിലപാടാണ് ഉള്ളതെന്നും 2021 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വാടകയ്ക്ക് പിഴ പലിശ ഒഴിവാക്കണമെന്നും ജൂലൈ മുതലുള്ള വാടക സർകാർ തീരുമാനം വരുന്നത് വരെ പിരിക്കുന്നത് ഒഴിവാക്കണമെന്നും പ്രസിഡന്റ് എ കെ മൊയ്‌തീൻ കുഞ്ഞി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് നരസഭ ചെയർമാന് നിവേദനം നൽകി.

Keywords: Kasaragod, Kerala, News, Lockdown, COVID-19, Merchant-association, Municipality, Merchant, Government, Minister, Pinarayi-Vijayan, Merchants Association requests to avoid room rent and penalty interest on municipal buildings.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia