ഫാസ്ടാഗ് നിര്‍ബന്ധമാക്കിയതോടെ ടോള്‍ ഗേറ്റുകളില്‍ തിരക്കും തര്‍ക്കവും; തലപ്പാടി ടോള്‍ ഗേറ്റിലടക്കം നീണ്ട ക്യൂ
Dec 16, 2019, 13:15 IST
മഞ്ചേശ്വരം: (www.kasargodvartha.com 16.12.2019) രാജ്യത്ത് ഫാസ്ടാഗ് പൂര്‍ണ മാനദണ്ഡങ്ങളോടെ നിര്‍ബന്ധമാക്കുന്നത് 2020 ജനുവരി 15 വരെ നീട്ടി. ഫാസ്ടാഗ് സംബന്ധിച്ച് ആളുകളുടെ ആശയക്കുഴപ്പം മാറാത്തതിനെ തുടര്‍ന്നാണ് ഉപാധികളോടെ അടുത്ത 15 വരെ അവസരം നല്‍കുന്നത്. നേരത്തെ ഡിസംബര്‍ 15 മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുമെന്ന് നിര്‍ബന്ധമാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. 15 വരെ ആകെയുള്ളതിന്റെ നാലിലൊന്ന് ട്രാക്കുകള്‍ പണം നല്‍കി ഉപയോഗിക്കാമെന്നാണ് വ്യവസ്ഥ. അതേസമയം ഫാസ്ടാഗ് ഇല്ലാതെ ഫാസ്ടാഗ് ട്രാക്കുകളില്‍ പ്രവേശിച്ച വാഹനങ്ങള്‍ക്ക് സാധാരണ ഫീസിന്റെ ഇരട്ടിയാണ് ഈടാക്കുന്നത്.
അതേസമയം പണം നല്‍കി ഉപയോഗിക്കാന്‍ മുമ്പ് നീക്കിവെച്ചിരുന്ന പാതകളുടെ എണ്ണം കുറച്ചതിനാല്‍ പല ടോള്‍ ഗേറ്റുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഞായറാഴ്ച കര്‍ണാടക, കേരള സംസ്ഥാനങ്ങളിലെ പല ടോള്‍ ഗേറ്റുകളിലും വാഹനങ്ങളുടെ നീണ്ട നിരകളാണ്. തിങ്കളാഴ്ചയും തിരക്കിന് ശമനമുണ്ടായിട്ടില്ല. ബന്ധപ്പെട്ടവര്‍ അധിക സൗകര്യം ഒരുക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നുണ്ടെന്നാണ് വിവരം.
ഉഡുപ്പി സസ്താന്‍ ടോള്‍ഗേറ്റില്‍ നാല് പാതകള്‍ പണമടയ്ക്കലിനും രണ്ടെണ്ണം പ്രാദേശിക വാഹനങ്ങള്‍ക്കും നാലെണ്ണം ഫാസ് ടാഗിനും വേണ്ടിയുള്ളതാക്കി ക്രമീകരിച്ചു. ഇവിടെ 15 അധിക ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കാര്യമറിയാതെ ഫാസ്ടാഗ് ഇല്ലാതെ ഈ ട്രാക്കുകളില്‍ പ്രവേശിച്ച വാഹനങ്ങള്‍ക്ക് സാധാരണ ഫീസ് ഇരട്ടിയായി ഈടാക്കുന്നത് ടോള്‍ഗേറ്റ് ജീവനക്കാരും ഡ്രൈവര്‍മാരും തമ്മില്‍ വാക്കുതര്‍ക്കത്തിനിടയാക്കുന്നുണ്ട്. ബണ്ട്വള്‍ ബ്രഹ്മരക്കൂട്‌ലു ടോള്‍ഗേറ്റില്‍ അധിക ജീവനക്കാരെ വെച്ച് വാഹനങ്ങളെ ആവശ്യാനുസരണം ഫാസ് ടാഗ് ട്രാക്കിലേക്കോ ക്യാഷ് ഗേറ്റുകളിലേക്കോ തിരിച്ചുവിട്ടാണ് ഈ പ്രശ്‌നം പരിഹരിച്ചത്. ക്യൂവില്‍ നില്‍ക്കുന്ന വാഹനങ്ങളില്‍ നിന്ന് നേരിട്ട് പണം ശേഖരിക്കുന്നതിന് നാല് അധിക ഉപകരണങ്ങള്‍ ഉണ്ട്. ക്യാഷ് ലെയ്‌നിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
തലപ്പാടി ടോള്‍ ഗേറ്റിലും സ്ഥിതി പരിതാപകരമാണ്. ക്യാഷ് ലെയ്നുകളില്‍ നീണ്ട ക്യൂ ആണ് രൂപപ്പെട്ടത്. സ്വകാര്യ ബസുകള്‍ പലതും തലപ്പാടിയില്‍ വെച്ച് സര്‍വീസ് അവസാനിപ്പിച്ചു. സൂറത്കല്‍ ടോള്‍ ഗേറ്റിലും ഫാസ്ടാഗ് പാതകളില്‍ തിരക്ക് കുറവാണ്. ടോള്‍ ചാര്‍ജ് ഒഴിവാക്കുന്നതിനായി നിരവധി വാഹനങ്ങള്‍ സൂറത്കലിലെ മഹാലിംഗേശ്വര മഹാഗണപതി ക്ഷേത്രം വഴി ബീച്ച് റോഡിലൂടെ പോയി.
കര്‍ണാടക ഹെജമാഡി ടോള്‍ ഗേറ്റില്‍ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ പണം നല്‍കി ഉപയോഗിക്കുന്ന പാതകളില്‍ പ്രവേശിച്ചതോടെ വന്‍ തിരക്കനുഭവപ്പെട്ടു. ഏറെ നേരം ക്യൂ പ്രത്യക്ഷപ്പെട്ടതോടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. പിന്നീട് ഒരു ക്യാഷ് ലെയ്ന്‍ കൂടി തുറന്നാണ് പ്രശ്‌നം പരിഹരിച്ചത്. ഫാസ്ടാഗ് ഇല്ലാതെ ഫാസ്ടാഗ് പാതകളില്‍ കടന്ന വാഹനങ്ങളില്‍ നിന്ന് ഇരട്ടി തുക ചോദിച്ചതോടെ ഇവിടെയും തര്‍ക്കങ്ങള്‍ ഉയര്‍ന്നു.
പ്രശ്‌നം ഉടലെടുത്തുതുടങ്ങിയതോടെ ടോള്‍ഗേറ്റുകള്‍ക്ക് അധിക സുരക്ഷയൊരുക്കി കര്‍ണാടക സംസ്ഥാന റിസര്‍വ് പോലീസ്, ഹൈവേ പട്രോളിംഗ് വാഹനങ്ങള്‍ എന്നിവയുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Kerala, news, Manjeshwaram, Vehicles, cash, Road, Bus, Police, Mangaluru: First day of mandatory FASTag - Long queues of vehicles witnessed