ബൈക്കില്‍ കടത്തിയ മൂന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
Apr 30, 2013, 12:18 IST
ഉപ്പള: വില്‍പനയ്ക്കായി ബൈക്കില്‍ കൊണ്ടു പോവുകയായിരുന്ന 3.320 കിലോ ഗ്രാം കഞ്ചാവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഉപ്പള പ്രതാപ് നഗറിലെ എം. ഹസൈനാര്‍ (37) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച ഉപ്പള കൈകമ്പയില്‍ വെച്ചാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പിടികൂടിയത്. കെ.എല്‍ 14 ജി 1054 നമ്പര്‍ ബൈക്കില്‍ കടത്തുകയായിരുന്നു കഞ്ചാവ്.
അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്‍പന നടത്താനായിരുന്നു കഞ്ചാവ് കൊണ്ടു പോയതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം, കുമ്പള സ്റ്റേഷനുകളില്‍ ഹസൈനാറിനെതിരെ കേസുണ്ട്.
എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ബി.എല്‍. ഷിബുവിന്റെ നിര്‍ദേശപ്രകാരം കാസര്‍കോട് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ഇ.കെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹസൈനാറിനെ അറസ്റ്റ് ചെയ്തത്.
പ്രിവന്റീവ് ഓഫീസര്‍ പ്രസന്ന കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.എം. പ്രദീപ്, പി. സുരേഷ്, സുരേന്ദ്രന്‍, പി. ഗോവിന്ദന്‍ നമ്പൂതിരി എന്നിവരും ഹസൈനാറിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Keywords: Arrest, Ganja, Uppala, Bike, Manjeshwaram, Kumbala, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.