ട്രെയിനില്‍ സ്ത്രീകളെ ശല്യപ്പെടുത്തിയ യുവാവ് ചെറുവത്തൂരില്‍ പിടിയിലായി
May 25, 2013, 15:12 IST
കാസര്‍കോട്: ട്രെയിനില്‍ സ്ത്രീകളെ ശല്യപ്പെടുത്തിയ തളങ്കര സ്വദേശി ചെറുവത്തൂരില്‍ പോലീസിന്റെ പിടിയിലായി. തളങ്കര കടവത്തെ ഷരീഫാണ് (26) പിടിയിലായത്. വെള്ളിയാഴ്ച രാത്രി മംഗലാപുരത്തു നിന്നും ചെന്നൈയിലേക്കുള്ള മെയിലില്‍ യാത്ര ചെയ്യുന്ന സ്ത്രീകളെ ശല്യപ്പെടുത്തുന്നതിനിടയില്‍ യാത്രക്കാരും റെയില്‍വെ പോലീസും ചേര്‍ന്ന് രാത്രി 11.30 മണിയോടെ നീലേശ്വരത്ത് വെച്ചാണ് ഷരീഫിനെ പിടികൂടിയത്.
ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വണ്ടിയെത്തിയപ്പോള്‍ റെയില്‍വെ പോലീസിന്റെ പിടിയില്‍ നിന്ന് കുതറിയോടി രക്ഷപ്പെട്ട ഷരീഫിനെ വിവരമറിഞ്ഞ് ചെറുവത്തൂരിലെത്തിയ ചന്തേര പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്ത്രീകളെ ശല്യപ്പെടുത്തിയ സംഭവത്തില്‍ ഫാമിലി വെല്‍ഫെയര്‍ സൊസൈറ്റി ചെയര്മാന് ഇ. അബ്ദുല്ലക്കുഞ്ഞി കാസര്‍കോട് റയില്‍വെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അബ്ദുല്ലക്കുഞ്ഞിയും ഭാര്യയും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു. കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ വെച്ചുതന്നെ ഇയാളെ ടി.ടി.ഇ താക്കീത് ചെയ്തിരുന്നു. ഇതിനിടയിലാണ് എസ്. ഏഴ് നമ്പര്‍ കോച്ചില്‍ കയറി ഷരീഫ് സ്ത്രീകളെ ശല്യപ്പെടുത്തിയത്. ഷരീഫിനോടൊപ്പം മറ്റു ചിലരും ഉണ്ടായിരുന്നതായും യാത്രക്കാര്‍ പറയുന്നു. അതേസമയം പ്രതി മദ്യലഹരിയിലായിരുന്നുവെന്നും യുവാവിനെ ചോദ്യം ചെയ്ത് വരികയായിരുന്നുവെന്നും റെയില്‍വെ പോലീസ് പറഞ്ഞു.
Keywords: Train, Molestation-attempt, Woman, Kasaragod, Cheruvathur, Police, Case, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.