ഹോട്ടലിനു മുന്നില്‍ യുവാവിനെ വെട്ടിപ്പരിക്കേല്പിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍
Jun 11, 2013, 10:21 IST
കാസര്‍കോട്: ഹോട്ടലിനു മുന്നില്‍വെച്ച് യുവാവിനെ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തില്‍ ഒരാളെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. അമെയ് കോളനിയിലെ എന്‍. ശ്യാം (32) ആണ് അറസ്റ്റിലായത്. വധശ്രമത്തിനാണ്
ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. സംഭവത്തില്‍ രണ്ടു പ്രതികളെകൂടി അറസ്റ്റ് ചെയ്യാനുണ്ട്.
നുള്ളിപ്പാടി തളങ്കര കോമ്പൗണ്ടിലെ ഹുസൈന്റെ മകനും പെയിന്റിംഗ് തൊഴിലാളിയുമായ എച്ച്. കബീറി (22) നാണ് ഞായറാഴ്ച രാത്രി 10.15 മണിയോടെ എം.ജി റോഡിലെ ജ്യൂസ് മഹല്‍ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിനു മുന്നില്‍ വെച്ച് വെട്ടേറ്റത്.
ബന്ധു സത്താറിനൊപ്പം ജ്യൂസ് മഹലില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് കബീറിന് നേരെ അക്രമമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കബീര്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഈ സംഭവത്തോടനുബന്ധിച്ച് ശ്യാമിനെ കല്ലെറിഞ്ഞു പരിക്കേല്പിച്ചുവെന്ന പരാതിയില്‍ കണ്ടാലറിയാവുന്ന ഏഴു പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. കബീറിനെ അക്രമിക്കുന്നതിന് തൊട്ടു മുമ്പാണ് തനിക്ക് കല്ലേറേറ്റതെന്ന് ശ്യാമിന്റെ പരാതിയില്‍ പറയുന്നു.
ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. സംഭവത്തില്‍ രണ്ടു പ്രതികളെകൂടി അറസ്റ്റ് ചെയ്യാനുണ്ട്.
നുള്ളിപ്പാടി തളങ്കര കോമ്പൗണ്ടിലെ ഹുസൈന്റെ മകനും പെയിന്റിംഗ് തൊഴിലാളിയുമായ എച്ച്. കബീറി (22) നാണ് ഞായറാഴ്ച രാത്രി 10.15 മണിയോടെ എം.ജി റോഡിലെ ജ്യൂസ് മഹല്‍ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിനു മുന്നില്‍ വെച്ച് വെട്ടേറ്റത്.
![]() |
| Kabeer |
ഈ സംഭവത്തോടനുബന്ധിച്ച് ശ്യാമിനെ കല്ലെറിഞ്ഞു പരിക്കേല്പിച്ചുവെന്ന പരാതിയില്‍ കണ്ടാലറിയാവുന്ന ഏഴു പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. കബീറിനെ അക്രമിക്കുന്നതിന് തൊട്ടു മുമ്പാണ് തനിക്ക് കല്ലേറേറ്റതെന്ന് ശ്യാമിന്റെ പരാതിയില്‍ പറയുന്നു.
Related News: റെസ്റ്റോറന്റിനു മുന്നില്‍ യുവാവിന് വെട്ടേറ്റു
Keywords: Hotel, Arrest, Youth, Injured, Police, Nullippady, Hospital, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.