കുമ്പള സൂപ്രണ്ടിംഗ് ഓഫീസിന്റെ വാതില്‍ പൊളിച്ച് ഫയലുകള്‍ വലിച്ചിട്ട പ്രതി അറസ്റ്റില്‍
Apr 20, 2013, 18:07 IST
കുമ്പള: സര്‍വെ വിഭാഗത്തിന്റെ കുമ്പളയിലെ സൂപ്രണ്ടിംഗ് ഓഫീസിന്റെ വാതിലുകള്‍ പൊളിച്ച് ഫയല്‍ വാരിയെറിയുകയും വിലപിടിപ്പുള്ള സര്‍വെ ഉപകരണങ്ങള്‍ വലിച്ചെറിയുകയും ചെയ്ത സംഭവത്തില്‍ ഒരാളെ പോലീസ് കയ്യോടെ പിടികൂടി .
ശനിയാഴ്ച ഓഫീസിന്റെ മുന്നിലെയും പിന്നിലെയും വാതിലുകള്‍ പൊളിച്ച് ഓഫീസിനുള്ളില്‍ കടന്ന് അക്രമം കാട്ടിയ വിവരം തൊട്ടടുത്തുള്ള ഹോട്ടല്‍ ജീവനക്കാരാണ് പോലീസിനെ അറിയിച്ചത്. പെട്ടെന്നുതന്നെ പോലീസെത്തി പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.
സ്റ്റേഷനില്‍ എത്തിയ പ്രതി അവിടെ വെച്ചും അക്രമ ഭീഷണി ഉയര്‍ത്തുകയുണ്ടായി. പിടികൂടിയ പ്രതി കര്‍ണാടക സ്വദേശിയാണെന്നാണ് കരുതുന്നത്. പേരും നാടും ചോദിക്കുമ്പോള്‍ ഇയാള്‍ കന്നടയില്‍ തെറിവിളിക്കുകയാണ് ചെയ്യുന്നത്.
കുമ്പളയിലെ ഒരു വീട്ടില്‍ ഇയാള്‍ ജോലിക്കുനിന്നിരുന്നതായും സൂചനയുണ്ട്. പോലീസ് വീട്ടുകാരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഓഫീസിന്റെ വാതിലുകളും മറ്റും പൊളിച്ച് അകത്തുകടന്ന് ഫയലുകള്‍ വലിച്ചെറിഞ്ഞ് നാശനഷ്ടമുണ്ടാക്കിയതിന് അധികൃതര്‍ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.

Keywords: Kumbala, Office, Police, Arrest, Police-station, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.