city-gold-ad-for-blogger

Arrested | ഗോവൻ മദ്യക്കടത്തുകാരൻ കാർ സഹിതം കുടുങ്ങി; എക്സൈസ് വിരിച്ച വലയിൽ പ്രതി വീണു

കാസർകോട്: (www.kasargodvartha.com) ഗോവൻ മദ്യം കടത്തുന്നതിനിടെ കാർ സഹിതം യുവാവ് കുടുങ്ങി. സ്ഥിരമായി മദ്യം കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് വിരിച്ച വലയിൽ പ്രതി വീഴുകയായിരുന്നു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ എ രവി കിരണി (34) നെയാണ് അബ്കാരി നിയമ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്.

Arrested | ഗോവൻ മദ്യക്കടത്തുകാരൻ കാർ സഹിതം കുടുങ്ങി; എക്സൈസ് വിരിച്ച വലയിൽ പ്രതി വീണു

കാസർകോട് എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആന്റി നാർകോടിക് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ സി കെ അശ്‌റഫും സംഘവും ചേർന്ന് 155.52 ലിറ്റർ ഗോവൻ വിദേശമദ്യവുമായി കെഎൽ 60 ബി 0242 നമ്പർ മാരുതി സ്വിഫ്റ്റ് കാറിനെയാണ് പിടികൂടിയത്.

എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ സുധീന്ദ്രൻ എം വി ,സിവിൽ എക്സൈസ് ഓഫീസർമാരായ സാജൻ അപ്യാൽ ,അജീഷ് സി, പ്രജിത്ത് കെ ആർ ,നിഷാദ് പി നായർ, മനോജ് പി, മഞ്ചുനാഥ് വി, മോഹനകുമാർ എൽ ,ശൈലേഷ് കുമാർ പി ,എക്സൈസ് ഡ്രൈവർ ദിജിത്ത് കുമാർ പി.വി എന്നിവരും ഉണ്ടായിരുന്നു.പ്രതിയെയും കേസ് രേഖകളും തൊണ്ടിയും കാസർകോട് എക്സൈസ് ' റെയിഞ്ചിന് കൈമാറി.

Keywords: Man arrested for smuggling liquor, Kerala, Kasaragod, Top-Headlines, News, Man, Arrest, Liquor, Car, Case, Excise, Special squad, Manjeshwaram.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia