city-gold-ad-for-blogger

മാ­ലി­ക് ദീ­നാര്‍ ഉ­റൂ­സി­ന് പ­താ­ക ഉ­യര്‍ന്നു

മാ­ലി­ക് ദീ­നാര്‍ ഉ­റൂ­സി­ന് പ­താ­ക ഉ­യര്‍ന്നു

കാസര്‍­കോ­ട്: മൂ­ന്ന് വര്‍­ഷത്തി­ലൊ­രി­ക്കല്‍ ന­ട­ക്കു­ന്ന തള­ങ്ക­ര മാ­ലി­ക് ദീ­നാര്‍ ഉ­റൂ­സി­ന് പതാ­ക ഉ­യര്‍ന്നു. വെ­ള്ളി­യാഴ്­ച ജുമു­അ ന­മ­സ്­ക്കാ­ര­ത്തി­ന് ശേ­ഷം വന്‍ ജ­നാ­വ­ലി­യു­ടെ സാ­ന്നി­ധ്യ­ത്തില്‍ ഉ­റൂ­സ് ക­മ്മി­റ്റി പ്ര­സിഡന്റ് കെ. മ­ഹ്മൂ­ദ് ഹാ­ജി­യാ­ണ് പതാ­ക ഉര്‍­ത്തി­യ­ത്.

2013 ജ­നു­വ­രി നാ­ല് മുതല്‍ 13 വ­രെ­യാ­ണ് ഉ­റൂ­സ്. ഇ­തി­ന് മു­ന്നോ­ടി­യാ­യു­ള്ള മ­ത­പ്രസം­ഗ പ­ര­മ്പ­ര ഡി­സം­ബര്‍ 14 മു­തല്‍ ജ­നുവ­രി മൂ­ന്ന് വ­രെ എല്ലാ ദി­വ­സവും രാത്രി ഏ­ഴ് മ­ണി­ക്ക് ആ­രം­ഭി­ക്കും.

പതാ­ക ഉ­യര്‍­ത്തല്‍ ച­ട­ങ്ങില്‍ കാ­സര്‍­കോട് സം­യു­ക്ത ഖാ­സി ടി.കെ.എം. ബാ­വ മു­സ്ല്യാര്‍ പ്രാര്‍­ത്ഥ­ന ന­ട­ത്തി. എന്‍.എ. നെല്ലി­ക്കു­ന്ന് എം.എല്‍.എ., മുന്‍ മന്ത്രി ചെര്‍ക്ക­ളം അ­ബ്ദുല്ല, ന­ഗ­ര­സ­ഭാ­ചെ­യര്‍­മാന്‍ ടി.ഇ. അ­ബ്ദുല്ല, സി.ടി. അ­ഹ്മ­ദലി, എന്‍.എ. അ­ബൂ­ബക്കര്‍, പൂ­ന അ­ബ്ദുര്‍ റ­ഹി­മാന്‍ ഹാജി, അ­ബ്ദുല്‍ കരീം സിറ്റി­ഗോള്‍ഡ്, എ. അ­ബ്ദുര്‍ റ­ഹി­മാന്‍, മുക്രി ഇ­ബ്രാഹിം ഹാജി, മു­ക്രി സു­ലൈ­മാന്‍ ഹാജി, സി.എം. മു­ഹമ്മ­ദ് ഹാജി, മു­ഈനുദ്ദീന്‍ കെ.കെ.പുറം, ഹാഷിം ക­ട­വത്ത്, കെ.എസ്. അന്‍­വര്‍ സാ­ദാത്ത്, പു­തി­യ­പു­ര ശം­സു­ദ്ദീന്‍, കെ.എച്ച്. അ­ഷ്‌­റ­ഫ്, അ­ബ്ദുല്‍ മ­ജീ­ദ് സ­ഖാ­ഫി തു­ട­ങ്ങി­യ­വര്‍ സം­ബ­ന്ധിച്ചു.

Photo:  Achu Kasaragod

Keywords:  Malik deenar, Makham-uroos, Flag Hosting, T.K.M. Bava Musliyar, N.A.Nellikunnu, Cherkalam Abdulla, T.E Abdulla, C.T Ahmmed Ali, Kasaragod, Thalangara, Kerala, Malyalam News, Kerala Vartha

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia