മാലിക് ദീനാര്‍ ഉറൂസിന് പതാക ഉയര്‍ന്നു
Dec 7, 2012, 19:34 IST
കാസര്‍കോട്: മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന തളങ്കര മാലിക് ദീനാര്‍ ഉറൂസിന് പതാക ഉയര്‍ന്നു. വെള്ളിയാഴ്ച ജുമുഅ നമസ്ക്കാരത്തിന് ശേഷം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഉറൂസ് കമ്മിറ്റി പ്രസിഡന്റ് കെ. മഹ്മൂദ് ഹാജിയാണ് പതാക ഉര്‍ത്തിയത്.
2013 ജനുവരി നാല് മുതല്‍ 13 വരെയാണ് ഉറൂസ്. ഇതിന് മുന്നോടിയായുള്ള മതപ്രസംഗ പരമ്പര ഡിസംബര്‍ 14 മുതല്‍ ജനുവരി മൂന്ന് വരെ എല്ലാ ദിവസവും രാത്രി ഏഴ് മണിക്ക് ആരംഭിക്കും.
പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ കാസര്‍കോട് സംയുക്ത ഖാസി ടി.കെ.എം. ബാവ മുസ്ല്യാര്‍ പ്രാര്‍ത്ഥന നടത്തി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല, നഗരസഭാചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, സി.ടി. അഹ്മദലി, എന്‍.എ. അബൂബക്കര്‍, പൂന അബ്ദുര്‍ റഹിമാന്‍ ഹാജി, അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ്, എ. അബ്ദുര്‍ റഹിമാന്‍, മുക്രി ഇബ്രാഹിം ഹാജി, മുക്രി സുലൈമാന്‍ ഹാജി, സി.എം. മുഹമ്മദ് ഹാജി, മുഈനുദ്ദീന് കെ.കെ.പുറം, ഹാഷിം കടവത്ത്, കെ.എസ്. അന്‍വര്‍ സാദാത്ത്, പുതിയപുര ശംസുദ്ദീന്‍, കെ.എച്ച്. അഷ്റഫ്, അബ്ദുല്‍ മജീദ് സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.
Photo: Achu Kasaragod
Keywords: Malik deenar, Makham-uroos, Flag Hosting, T.K.M. Bava Musliyar, N.A.Nellikunnu, Cherkalam Abdulla, T.E Abdulla, C.T Ahmmed Ali, Kasaragod, Thalangara, Kerala, Malyalam News, Kerala Vartha







