എം.ടെക് കോഴ്സും ക്ലാസ് റൂമും മന്ത്രി ഉദ്ഘാടനം ചെയ്തു
Nov 12, 2012, 19:40 IST
![]() |
|
എം.ടെക് കോഴ്സ്, പുതിയ ക്ലാസ് റും ഉദ്ഘാടനവും പി.ജി. ബ്ലോക്കിന്റെ
ശിലാസ്ഥാപന കര്‍മ്മവും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് നിര്‍വഹിക്കുന്നു.
|
കാസര്‍കോട്: പൊവ്വല്‍ എഞ്ചിനീയറിംഗ് കോളജില്‍ എം.ടെക്. പ്രോഗ്രാം (മെക്കാനിക്കല്‍) കോഴ്സിന്റെയും ക്ലാസ് റൂം കെട്ടിടത്തിന്റെയും ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് നിര്‍വഹിച്ചു. മെക്കാനിക്കല്‍ പി.ജി. ബ്ലോക്കിന്റെ കെട്ടിടത്തിനുള്ള ശിലാസ്ഥാപന കര്‍മവും മന്ത്രി നടത്തി.
ചടങ്ങില്‍ കെ.കുഞ്ഞിരാമന് എം.എല്‍.എ. (ഉദുമ) അധ്യക്ഷത വഹിച്ചു. ഏറ്റവും നല്ല അധ്യാപകര്‍ക്കുള്ള അവാര്‍ഡും യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കള്‍ക്കുള്ള പ്രൊഫ. അരുണശങ്കര ഭട്ട് ഗോള്‍ഡ് മെഡലുകളും മന്ത്രി വിതരണം ചെയ്തു. ചടങ്ങില്‍ എം.എല്‍.എ മാരായ പി.ബി.അബ്ദുര്‍ റസാഖ്, എന്‍.എ.നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി, ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, സിഡ്കോ ചെയര്മാന് സി.ടി.അഹ്മദലി, ചെര്‍ക്കളം അബ്ദുല്ല, കെ.വെളുത്തമ്പു, കെ.ശ്രീകാന്ത്, മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.ഭവാനി, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി, എ.ഐ.സി.ടി.ഇ. ഡയറക്ടര്‍ ഡോ.അബ്ദുര്‍ റഹ്മാന് പൈക്ക, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പാദൂര്‍ കുഞ്ഞാമു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.കുഞ്ഞമ്പു നമ്പ്യാര്‍, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഹനീഫ്, എല്‍.ബി.എസ്. സെന്ററിന്റെ ജോയിന്റ് ഡയറക്ടര്‍ ഡോ.എ.മുജീബ്, പി.ടി.എ.വൈസ് പ്രസിഡന്റ് കെ.മുരളീധരന് എന്നിവര്‍ ആശംസകള്‍ അര്പിച്ചു. പ്രിന്‍സിപ്പാള്‍ ഡോ.കെ.എ. നവാസ് റിപോര്‍ട് അവതരിപ്പിച്ചു. എല്‍.ബി.എസ്. സി.ഇ. ഡയറക്ടര്‍ സയീദ് റഷീദ് സ്വാഗതവും പി.ടി.എ. സെക്രട്ടറി അഡ്വ.സി.എന്‍.ഇബ്രാഹിം നന്ദിയും പറഞ്ഞു.
Keywords: Mtech, Course, Class room, Inauguration, MInister Abdu Rabb, LBS, Engineering, College, Kasaragod, Kerala, Malayalam news







