ഒളിച്ചോടിയ ഭാര്യയെ തേടിയെത്തിയ ഗള്ഫുകാരന് കാമുകനെ ഓടിച്ചു പിടികൂടി
Mar 28, 2013, 19:15 IST
കുമ്പള: കാമുകനോടൊപ്പം ഒളിച്ചോടിയ ഭാര്യയെ തേടിയെത്തിയ ഗള്ഫുകാരന് കാമുകനെ ഓടിച്ചു പിടിച്ചു. സംഭവം കുമ്പളയില്‍ മണിക്കൂറുകളോളം നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചു. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം അരങ്ങേറിയത്. കാഞ്ഞങ്ങാട് രാവണേശ്വരം പാണന്തോട് സ്വദേശിയായ ഗള്‍ഫുകാരനാണ് ഭാര്യയെ തേടി കുമ്പളയിലെത്തിയത്.
അയാളുടെ ഭാര്യ ഒരാള്‍ക്കൊപ്പം ഒളിച്ചോടിയിരുന്നു. ഇതു സംബന്ധിച്ച് ഇയാള്‍ നല്കിയ പരാതിയില്‍ ഭാര്യയെ പോലീസ് അന്വേഷിച്ച് കണ്ടെത്തുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ യുവതി ഭര്‍ത്താവിനെ കൈയ്യൊഴിഞ്ഞ് കാമുകനോടൊപ്പം പോയി. ഭാര്യ പോകുമ്പോള്‍ തന്റെ രണ്ട് ലക്ഷം രൂപയും വിസയും പാസ്പോര്‍ട്ടും കൊണ്ടു പോയതായി പിന്നീട് ഭര്‍ത്താവ് പരാതിപ്പെട്ടു.
എന്നാല്‍ യുവതിയെ കണ്ടെത്താനോ രേഖകള്‍ തിരിച്ച് കിട്ടാനോ നടപടി ഉണ്ടായില്ല. ഇതിനെതുടര്‍ന്ന് ഗള്‍ഫിലേക്ക് പോകാന്‍ കഴിയാതെ പ്രയാസപ്പെട്ട ഭര്‍ത്താവ് ഭാര്യയെയും കാമുകനേയും കണ്ടെത്താന്‍ വ്യാപകമായ തിരച്ചില്‍ നടത്തി. അതിനിടെ ഭാര്യയും കാമുകനും കുമ്പളയിലുണ്ടെന്ന വിവരമറിഞ്ഞ് ഭര്‍ത്താവ് അവിടെ എത്തുകയും ഭാര്യയുടെയും കാമുകന്റെയും ഫോട്ടോ ഓട്ടോ ഡ്രൈവര്‍മാരെ കാണിച്ച് സംശയനിവാരണം നടത്തുകയും ചെയ്തു.
ആളെ കണ്ടാലറിയാമെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ ഭര്‍ത്താവിനെ അറിയിച്ചു. അയാള്‍ സ്ഥിരമായി ടൗണില്‍ ഇളനീര് കുടിക്കാനെത്തുന്ന സ്ഥലത്തേക്ക് ഓട്ടോ ഡ്രൈവര്‍മാര്‍ ഭര്‍ത്താവിനെ കൊണ്ടു പോവുകയും അപ്പോഴേക്കും കാമുകന് അവിടെ ഇളനീര് കുടിക്കാന്‍ എത്തുകയും ചെയ്തിരുന്നു. കാമുകിയുടെ ഭര്‍ത്താവിനെ അപ്രതീക്ഷിതമായി കണ്ട കാമുകന് പരുങ്ങുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. അതിനിടെ ഭര്‍ത്താവ് അയാളെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് തടഞ്ഞ് വെക്കുകയും ചെയ്തു.
ചോദ്യം ചെയ്തപ്പോള്‍ താനും ഭാര്യയും ആരിക്കാടി കടവത്തെ ഒരു ക്വാര്‍ട്ടേഴ്സിലാണ് താമസമെന്ന് കാമുകന് സമ്മതിച്ചു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ഭര്‍ത്താവ് ഭാര്യാകാമുകനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. പോലീസ് അവിടേക്ക് ഭാര്യയെ വിളിച്ചു വരുത്തുകയും ചെയ്തു. തന്റെ റേഷന്‍കാര്‍ഡ് ഭര്‍ത്താവ് പിടിച്ചുവെച്ചതായി യുവതി പോലീസിനോട് പറഞ്ഞു.
അത് പച്ചക്കള്ളമാണെന്നും തന്റെ പാസ്പോര്‍ട്ടും വിസയും തിരിച്ചു നല്കാന് പോലീസ് നടപടി സ്വീകരിക്കണമെന്നും ഭര്‍ത്താവ് പോലീസിനോട് കേണപേക്ഷിച്ചു. ഒടുവില്‍ മണിക്കൂറുകളോളം നീണ്ട ചര്‍ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കും ശേഷം യുവതി ഭര്‍ത്താവിന്റെ പാസ്പോര്‍ട്ടും വിസയും തിരിച്ചു നല്കാന് തയ്യാറായി. അതോയെയാണ് നാടകീയ രംഗങ്ങള്‍ക്ക് തിരശ്ശീല വീണത്.
Keywords: Wife, Arrest, Kumbala, Ravaneshwaram, Court, Case, Auto Driver, Police, Passport, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.






