അനധികൃത മണല്‍കടത്ത്: ടിപ്പര്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍
Nov 26, 2012, 13:25 IST
കാസര്‍കോട്: അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറെ അറസ്റ്റ് ചെയ്തു. തെരുവത്ത് സിറാമിക്‌സ് റോഡില്‍ വെച്ചാണ് കെ.എല്‍ 14 ബി. 876 നമ്പര്‍ ടിപ്പര്‍ ലോറി പോലീസ് പിടികൂടിയത്.
ഡ്രൈവര്‍ നായന്മാര്‍മൂല പെരുമ്പള റോഡ് ത്വാഹിറ മന്‍സിലിലെ അബ്ദുല്‍ ലത്തീഫ് (26) ആണ് അറസ്റ്റിലായത്.
Keywords: Sand-Export, Tipper Lorry, Police, Arrest, Driver, Naimaramoola, Kasaragod, Kerala






