ആണുങ്ങളുടെ മദ്യപാനം; മത്സ്യത്തൊഴിലാളി സ്ത്രീകളുടെ കലക്‌ട്രേറ്റ് മാര്‍ചില്‍ പ്രതിഷേധാഗ്നി
Mar 13, 2013, 20:49 IST
കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറത്തെ മദ്യ-മയക്കുമരുന്ന് കൂത്താട്ടത്തില്‍ സഹികെട്ട മത്സ്യത്തൊഴിലാളി സ്ത്രീകള്‍ കലക്‌ട്രേറ്റിലേക്ക് മാര്‍ച് നടത്തി. മദ്യക്കുപ്പികളും പ്ലക്കാര്‍ഡുകളും ഏന്തി മുദ്രാവാക്യവുമായി നടത്തിയ മാര്‍ചില്‍ 400 ഓളം വനിതകള്‍ പങ്കെടുത്തു.
മദ്യത്തിനും മയക്കുമരുന്നിനും പ്രദേശത്തെ യുവാക്കള്‍ ഉള്‍പെടെയുള്ളവര്‍ അടിമകളാവുകയും ജോലിക്ക് പോകാതെയും കുടുംബത്തെ ശ്രദ്ധിക്കാതെയും രോഗികളായി കഴിയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. കുടുംബഭാരം മുഴുവന്‍ സ്ത്രീകള്‍ തന്നെ വഹിക്കേണ്ട സാഹചര്യമാണ് കടപ്പുറത്തെ മത്സ്യത്തൊഴിലാളികളുടെ വീടുകളില്‍ നിലനില്‍ക്കുന്നത്.
സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ മദ്യ ശാലകളില്‍ നിന്നും അല്ലാതെയും വാങ്ങിക്കൊണ്ടു വരുന്ന വിലകുറഞ്ഞ മദ്യം പ്രദേശത്ത് കൂടിയ വിലയ്ക്ക് വില്‍പന നടത്തുന്നു. ഇതാണ് ആളുകള്‍ വാങ്ങിക്കഴിക്കുന്നത്. ഇതിന് പുറമെ മയക്കുമരുന്ന് ഉല്‍പന്നങ്ങളും ഇവിടെ വന്‍ തോതില്‍ വിറ്റഴിക്കുന്നു. ഇതിനെതിരെ പോലീസിനും എക്‌സൈസിനും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഇത്തരം ഒരു അവസ്ഥയിലാണ് സ്ത്രീകള്‍ സംഘടിച്ച് കലക്‌ട്രേറ്റ് മാര്‍ച് നടത്തിയത്. മാര്‍ച് ധീവരസഭ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. യു.എസ്. ബാലന്‍ ഉദ്ഘാടനം ചെയ്തു.
മുന്‍ നഗരസഭാ കൗണ്‍സിലര്‍ സുനിത അധ്യക്ഷത വഹിച്ചു. ഉമ സ്വാഗതം പറഞ്ഞു. നഗരസഭാ കൗണ്‍സിലര്‍ ജി. നാരായണന്‍ പ്രസംഗിച്ചു. 1997 ല്‍ കടപ്പുറത്ത് ചാരായ വില്‍പനയ്‌ക്കെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തിയ ഐതിഹാസികമായ സമരത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ ഒരു പ്രതിഷേധം സംഘടിപ്പിച്ചത്. സമരം കണ്ട് അധികൃതരുടെ കണ്ണ് തുറന്നില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ ശക്തിപ്പെടുത്തുമെന്ന് സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി.
Related News:
കാസര്‍കോട് കടപ്പുറത്ത് മദ്യഉപയോഗംമൂലം മരിച്ചത് 34 പേര്‍: സ്ത്രീകള്‍ സമര രംഗത്ത്
Keywords: Liqour, Fisher-Workers, Collectorate, March, Youth, Case, Kasaragod, Protest, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Liquor: Fisher workers march to collectorate