കുറഞ്ഞ വ്യായാമവും അമിത ഭക്ഷണവും രോഗങ്ങള്‍ക്ക് കാരണം
Aug 22, 2012, 22:43 IST
കാസര്‍കോട്: ജീവിതശൈലീ രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായുള്ള ക്ലിനിക് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിലും ആരംഭിച്ചു. ഇതിന്റെ പഞ്ചായത്തുതല ഉദ്ഘാടനം 22.8.2012-ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നജ്മ അബ്ദുല്‍ ഖാദര്‍ മൊഗ്രാല്‍ പുത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ ചേരങ്കൈ അധ്യക്ഷത വഹിച്ചു. ആശംസകളര്‍പിച്ച് മെമ്പര്‍മാരായ സുഹറ കരീം, ഉമേഷ് കടപ്പുറം, ഉസ്മാന് കല്ലങ്കൈ, എച്ച്.എം.സി. മെമ്പര്‍മാരായ മാഹിന്‍ കുന്നില്‍, ബാലന് കടവില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജീവിതശൈലീ രോഗങ്ങളെക്കുറിച്ചും, ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ സി.എം. കായിഞ്ഞി ക്ലാസെടുത്തു. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ 30 വയസ്സിനു മുകളിലുള്ള മുഴുവന്‍ ആളുകളുടെയും രക്തസമ്മര്‍ദ്ദവും, പ്രമേഹവും സൗജന്യമായി പരിശോധിക്കുകയും ആവശ്യമായ മരുന്നുകള്‍ സൗജന്യമായി നല്‍കുകയും ചെയ്യും. ഇവര്‍ക്ക് തുടര്‍ ചികിത്സയും ലഭ്യമാക്കും. പരിശോധന എല്ലാ ചൊവ്വാഴ്ചകളിലും ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ നാലുമണി വരെ എല്ലാ സബ്സെന്ററുകളില്‍ വെച്ച് നടത്തുന്നതാണ്. ഈ സേവനം മുഴുവന്‍ ആള്‍ക്കാരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. ചടങ്ങില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് സ്വാഗതവും ജോയ് എം.പി. നന്ദിയും പറഞ്ഞു.
Keywords: Kasaragod, Mogral Puthur. Clinic, Illness.







